വനിതാ മതില് പരാജയപ്പെട്ടതിന് പിന്നാലെ സര്‍ക്കാരിന് വലിയ തിരിച്ചടിയായി നവോത്ഥാന സമിതിയില്‍ ഭിന്നത. വനിതാ മതില് സംഘാടക സമിതി ചെയര്‍മാനായ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് വനിതാ മതില് കെട്ടിയതിന്റെ പിറ്റേദിവസം തകര്‍ന്നുവെന്ന പരാമര്‍ശവുമായി രംഗത്തെത്തിയത് മറ്റ് അംഗങ്ങളെ ചൊടിപ്പിച്ചു. വെള്ളാപ്പള്ളിയുടെ പ്രസ്താവനക്കെതിരെ സമിതി അംഗങ്ങളായ സി.കെ വിദ്യാസാഗറും പുന്നല ശ്രീകുമാറും രംഗത്തെത്തി.
വനിതാ മതില് പൊളിഞ്ഞുവെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞത് ആശയക്കുഴപ്പം സൃഷ്ടിച്ചുവെന്ന് കേരള പുലയര്‍ മഹാസഭ ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ അഭിപ്രായപ്പെട്ടു. വെള്ളാപ്പള്ളിയുടെ പ്രസ്താവന പ്രതിയോഗികള്‍ക്ക് കരുത്ത് പകരും. ഇതുപോലുള്ള അഭിപ്രായങ്ങള്‍ പറയുന്നതിന് മുന്‍പ് വെള്ളാപ്പള്ളി ജാഗ്രത പാലിക്കേണ്ടിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.
വെള്ളാപ്പള്ളിയുടെ പ്രസക്തി കേരള രാഷ്ട്രീയത്തില്‍ സര്‍വ്വ നാശത്തിലേക്ക് അടുത്തിരിക്കുന്നുവെന്ന് നവോത്ഥആന സമിതിയംഗമായ വിദ്യസാഗര്‍ പറഞ്ഞു. വെള്ളാപ്പള്ളിയ്ക്ക് നിലപാടില്ല. കോമഡി ഷോയിലെ എല്ലാവര്ക്കും കൊട്ടാവുന്ന ചെണ്ടയാണ് ഇന്ന് അദ്ദേഹം. വെള്ളാപ്പള്ളി പറഞ്ഞാല്‍ അനുയായികള്‍ അതേ പ്രകാരം വോട്ടു ചെയ്യുന്ന അവസ്ഥയില്ലെന്നും വിദ്യസാഗര്‍ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു.
സുപ്രിം കോടതി വിധി പാലിക്കണമെന്നു പറയും. അപ്പോള്‍ തന്നെ യുവതികളെ കയറ്റേണ്ട എന്ന് പറയും, ഇത് രണ്ടും കൂടി പറഞ്ഞാല്‍ എങ്ങനെയാ ഒക്കുക. ആചാരങ്ങളെ ഗുരുദേവന് ഒന്നൊന്നായി ഒടിച്ചു കളഞ്ഞുവെന്നും വിദ്യാസാഗര്‍ പറയുന്നു. എസ്എന്ഡിപിക്കകത്ത് പ്രശ്നങ്ങള്‍ രൂക്ഷമാണ്. അത് അന്ത്യ ഘട്ടത്തിലേക്ക് നീങ്ങുകയാണ്. കോടതികളില്‍ നിരവധി കേസുകളുണ്ട്. ഇതുകൊണ്ടാണ് ദുര്‍ബലനായ വെള്ളാപ്പള്ളിക്ക് ഒരു നിലപാടില്‍ ഉറച്ചു നില്ക്കാന് കഴിയാത്തതെന്നും വിദ്യാസാഗര്‍ ആരോപിക്കുന്നു
വീഡിയൊ-
https://www.facebook.com/mathrubhumidotcom/videos/344505692813967/?__xts__[0]=68.ARBB1byBT20NM_9keqZcdHpzoONvsW4jUJd14QQbF-rkRurMLjOM058mZrS9otF5pAvpAhxY0eCnQpigUTR5Zj76f2-0dItfOarqu-PH78oWS88I1kKUujWuz_f4VxFIsL-a_Y-XnpBx-lfSrtmMuhwtk8tjK6S9rVeLJzvnLRFALDQhC9_z7yEJbyBVS-ESHK_0Wfc5rSHINJ8PsY0ysQjfg4AjQvAFw_59HoBG4gSiRZDI0ojuKH10X_bEQ5BzuzfJTreyNvjJf2raBuo9nBxKqQsLEEBJMw4Z9-n5Hc7skOzzJ-N4J6XLvmthiXQ6lFaT949Ddbz4DPXJvaJS0tqfNx4WnuF9XN0TPxQtGEPXyPrfYiU1R5JYNg&__tn__=-R
ശബരിമല വിഷയത്തില്‍ ഇടത് മുന്നണിക്ക് വലിയ രാഷ്ട്രീയ തിരിച്ചടിയുണ്ടായെന്നാണ് വിലയിരുത്തല്‍. ഇത് മറികടക്കാന്‍ നവോത്ഥാന സമിതി യോഗം സര്‍ക്കാര്‍ വിളിച്ചു ചേര്‍ക്കാനിരിക്കുകയാണ്. ഇതിനിടയിലാണ് വെള്ളാപ്പള്ളി പരസ്യമായി രംഗത്തെത്തിയതും അതിനെ എതിര്‍ത്ത് പുന്നലയും, വിദ്യസാഗറും പരസ്യ പ്രതികരണം നടത്തിയതും.
Discussion about this post