ഐ.എന്‍.എക്സ് മീഡിയ അഴിമതിക്കേസില്‍ മുതിര്‍ന്ന് കോണ്‍ഗ്രസ് നേതാവ് പി.ചിദംബരത്തെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി സി.ബി.ഐക്ക് നല്കി നിയമമന്ത്രാലയം. കേസില്‍ ശേഖരിച്ച തെളിവുകള്‍ നല്‍കിയതിന് ശേഷം അനുമതിക്ക് വേണ്ടി സി.ബി.ഐ മുന്‍പ് തന്നെ നിമമന്ത്രാലയത്തെ സമീപിച്ചിരുന്നു. കസ്റ്റഡിയില്‍ വെച്ചുകൊണ്ടുള്ള ചോദ്യം ചെയ്യല്‍ ആവശ്യമാണെന്ന് ജനുവരി 25ന് സി.ബി.ഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡല്‍ഹി ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
ഇതേ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുന്‍പ് തന്നെ ചിദംബരത്തെ ചോദ്യം ചെയ്തിരുന്നു. കേസിലെ മറ്റൊരു പ്രതിയായ ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരത്തിന്റെ 54 കോടി വരുന്ന സ്വത്തുക്കള്‍ കോടതി കണ്ടുകെട്ടിയിരുന്നു. 2007ല്‍ ചിദംബരം കേന്ദ്ര ധനമന്ത്രിയായിരിക്കവെ 305 കോടി രൂപയുടെ വിദേശ ഫണ്ട് സ്വീകരിച്ചതുമായി ബന്ധപ്പെട്ട ക്രമക്കേടിന്റെ പേരിലാണ് കേസ്.
Discussion about this post