പശ്ചിമബംഗാളിലെ സ്ഥിതി അസാധാരണ സംഭവമെന്ന് കേന്ദ്രമന്ത്രി രാജ്നാഥ്സിംഗ്. പശ്ചിമബംഗാളില്‍ നടപടി സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരമുണ്ടെന്നും രാജ്നാഥ്സിംഗ് വ്യക്തമാക്കി.
സിബി ഐ ഉദ്യോഗസ്ഥര്‍ക്കെതിരെ കൊല്‍ക്കത്ത പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ നടപടി ഭരണഘടനാ ലംഘനമാണെന്നും ജനാധിപത്യസംവിധാനത്തിനെതിരായ ഭീഷണിയാണെന്നും രാജ്നാഥിസിംഗ് വ്യക്തമാക്കി, ശാരദ ചിറ്റ് ഫണ്ട് കുംഭകോണവുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത പൊലീസ് കമ്മീഷണറെ ചോദ്യം ചെയ്യാന്‍ സിബിഐ നടത്തിയ ശ്രമങ്ങളെച്ചൊല്ലിയായിരുന്നു കേന്ദ്രവും മമതാ ബാനര്‍ജിയും തമ്മിലുള്ള ഏറ്റുമുട്ടല്‍.
പശ്ചിമബംഗാളും ഭരണഘടനയുടെ കീഴില്‍ വരുന്ന സംസ്ഥാനമാണെന്നും ഭരണഘടനാ ലംഘനമുണ്ടായാല്‍ രാജ്യത്തിന്റെ ഏത് ഭാഗത്തും സാധാരണ സ്ഥിതിയിലേക്ക് കൊണ്ടുവരുന്നതിന് കേന്ദ്രസേനയ്ക്ക് അധികാരം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post