തിരുവനന്തപുരം: കൃസ്ത്യന്‍ മത ന്യൂനപക്ഷങ്ങള്‍ക്കെതിരെ മോദി അധികാരമേറ്റെടുത്ത ശേഷം വലിയ ആക്രമണങ്ങളുണ്ടാകുന്നുവെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് ക്രൈസ്തവര്‍ക്കെതിരെ 55 ശതമാനം വര്‍ദ്ധനയുണ്ടായെന്നും, മോദി അധികാരമേറ്റപ്പോള്‍ സംഘരാഷ്ട്രീയ ശക്തികള്‍ അഴിഞ്ഞാടുകയാണെന്നും പിണറായി വിജയന് ആരോപിച്ചു.
‘ബിജെപിയുടെ ‘ഘര്‍വാപ്പസി’ പ്രധാനമായും ക്രിസ്ത്യാനികളെ ഉദ്ദേശിച്ചാണ്. ഈ കേരളത്തില്‍ എത്രയോ ‘ഘര്‍വാപ്പസി’ സംഭവങ്ങള്‍ ചിത്രം സഹിതം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒന്നിലെങ്കിലും ഒരു കേസെങ്കിലും എടുക്കാന്‍ ഈ സര്‍ക്കാര്‍ തയ്യാറായോ? ഇല്ല. ഇത് യുഡിഎഫ് സര്‍ക്കാരിന്റെ ബിജെപി പ്രീണനമാണ്. ആര്‍എസ്എസിനെതിരെ ഒരക്ഷരം ഇവിടത്തെ ഭരണാധികാരികള്‍ പറയില്ല. അവര്‍ക്ക് വേണ്ടതൊക്കെ ചെയ്തുകൊടുക്കും. ഈ സര്‍ക്കാര്‍നിലപാടാണ് ആറ്റിങ്ങലില്‍ ക്രൈസ്തവ സംഘടനാ പ്രാര്‍ഥനായോഗത്തെ ആക്രമിക്കാന്‍ ആര്‍എസ്എസുകാര്‍ക്ക് ധൈര്യം നല്‍കിയത്. വിവാദമായപ്പോള്‍ നാലഞ്ചുപേരെ കസ്റ്റഡിയിലെടുത്തു. ബഹളം കഴിയുമ്പോള്‍ വിട്ടയക്കും. നാളെ ഇതേ സര്‍ക്കാര്‍ ഇവരുടെമേലുള്ള കേസ് പിന്‍വലിക്കും.’-ദേശാഭിമാനി പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് പിണറായിയുടെ വിമര്‍ശനം.
പാവങ്ങളായതു കൊണ്ടാണ് പെന്തകോസ്തുകാര്‍ക്ക് നേരെ ആര്‍എസ്എസ് ആക്രമണം നടത്തുന്നതെന്നും പിണറായി വിജയന് ആരോപിച്ചു.
‘ബിജെപിയുടെ ‘ഘര്‍വാപ്പസി’ പ്രധാനമായും ക്രിസ്ത്യാനികളെ ഉദ്ദേശിച്ചാണ്. ഈ കേരളത്തില്‍ എത്രയോ ‘ഘര്‍വാപ്പസി’ സംഭവങ്ങള്‍ ചിത്രം സഹിതം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒന്നിലെങ്കിലും ഒരു കേസെങ്കിലും എടുക്കാന്‍ ഈ സര്‍ക്കാര്‍ തയ്യാറായോ? ഇല്ല. ഇത് യുഡിഎഫ് സര്‍ക്കാരിന്റെ ബിജെപി പ്രീണനമാണ്. ആര്‍എസ്എസിനെതിരെ ഒരക്ഷരം ഇവിടത്തെ ഭരണാധികാരികള്‍ പറയില്ല. അവര്‍ക്ക് വേണ്ടതൊക്കെ ചെയ്തുകൊടുക്കും. ഈ സര്‍ക്കാര്‍നിലപാടാണ് ആറ്റിങ്ങലില്‍ ക്രൈസ്തവ സംഘടനാ പ്രാര്‍ഥനായോഗത്തെ ആക്രമിക്കാന്‍ ആര്‍എസ്എസുകാര്‍ക്ക് ധൈര്യം നല്‍കിയത്. വിവാദമായപ്പോള്‍ നാലഞ്ചുപേരെ കസ്റ്റഡിയിലെടുത്തു. ബഹളം കഴിയുമ്പോള്‍ വിട്ടയക്കും. നാളെ ഇതേ സര്‍ക്കാര്‍ ഇവരുടെമേലുള്ള കേസ് പിന്‍വലിക്കും.’
സംഘപരിവാര്‍ ആക്രമണങ്ങള്‍ക്ക് യുഡിഎഫ് പിന്തുണ നല്‍കുകയാണെന്നും പിണറായി ലേഖനത്തില്‍ ആരോപിച്ചു.
Discussion about this post