കശ്മീരിലെ പുല്‍വാമയില്‍ സി.ആര്.പി.എഫ് ജവാന്മാര് വീരമൃത്യു വരിച്ച സംഭവത്തില്‍ മതേതരവാദികളെ രൂക്ഷമായി പരിഹസിച്ച് ഗായകന് സോനുനിഗം .
സി.ആര്.പി.എഫ് ജവാന്മാര് മരിച്ച സംഭവത്തില്‍ നിങ്ങള്‍ എന്തിനാണ് ദുഖിച്ചിരിക്കുന്നത് എന്നൊരു ചോദ്യം ഉന്നയിച്ചാണ് ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത് .
44 ആയാലും 440 ആയാലും എങ്ങനെയാണ് ഇത് ഒരു കാര്യമാകുന്നത് ? ദുഖിക്കാന്‍ ഇതില്‍ എന്താണ് ഉള്ളത് ? ജനങ്ങള്‍ അനുശോചനം നിറുത്തി മതേതര ജനക്കൂട്ടത്തെ പിന്തുടരാനും മതേതരവാദികളെ പരിഹസിച്ചുകൊണ്ട് സോനു നിഗം വീഡിയോയില്‍ പറയുന്നു .
സംഭവത്തില്‍ ഞെട്ടേണ്ട കാര്യമില്ല എന്ന് പറയുന്ന വീഡിയോയില്‍ മതേതരവാടികളോട് തനിക്കുള്ള രോഷമാണ് പ്രകടിപ്പിച്ചിരിക്കുന്നത് . നമസ്ക്കാരത്തിന് പകരമായി ലാല്‍സലാം പറഞ്ഞാണ് വീഡിയോ സന്ദേശം അവസാനിക്കുന്നത് .
വന്ദേമാതരം എന്ന് വിളിക്കാന്‍ മുതിരരുത് അത് തെറ്റാണ് . നിരവധി സി.ആര്.പി.എഫ് ജവാന്മാര് കൊല്ലപ്പെട്ടത് അത്ര വല്യ കാര്യമൊന്നുമല്ല , എന്നാല്‍ ശരി വീണ്ടും കാണാം . നമസ്തേ പറയുന്നില്ല , ലാല്‍സലാം എന്ന് പറഞ്ഞു കൊണ്ടാണ് വീഡിയോ അവസാനിക്കുന്നത് .
Discussion about this post