പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ത്യന്‍ വ്യോമസേന പാക്കിസ്ഥാനില്‍ കടന്ന് ഭീകരവാദികള്‍ക്ക് മറുപടി കൊടുത്തതിന് പിന്നാലെ കരുത്തിനെപ്പറ്റിയുള്ള ഒരു കവിത പങ്കുവെച്ചിരിക്കുകയാണ് ഇന്ത്യന്‍ കരസേന. ശക്തരായി നില്‍ക്കുന്നവരാണ് സമാധാനത്തിന് വഴിയൊരുക്കുന്നവരെന്ന് പറഞ്ഞുകൊണ്ടുള്ള കവിതയായിരുന്നു ഇന്ത്യന്‍ കരസേനയുടെ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ട്വിറ്ററിലൂടെ പങ്കുവെച്ചത്.
ശത്രുവിന് മുന്നില്‍ തലകുനിച്ചും വിനയത്തോടുകൂടിയും നിന്നാല്‍ നിങ്ങള്‍ ഭീരുവാണെന്ന് ശത്രു വിചാരിക്കും. കൗരവര്‍ പാണ്ഡവരെപ്പറ്റി വിചാരിച്ചതും ഇത് തന്നെ. ശക്തമായ സ്ഥാനത്ത് നില്‍ക്കുന്നവരാണ് സമാധാന ചര്‍ച്ചയ്ക്ക് വഴിയൊരുക്കുന്നത്. ഈ രീതിയില്‍ പോകുന്ന കവിതയാണ് കരസേന പങ്കുവെച്ചിരിക്കുന്നത്.
'क्षमाशील हो रिपु-समक्ष
तुम हुए विनीत जितना ही,
दुष्ट कौरवों ने तुमको
कायर समझा उतना ही।सच पूछो, तो शर में ही
बसती है दीप्ति विनय की,
सन्धि-वचन संपूज्य उसी का जिसमें शक्ति विजय की।'#IndianArmy#AlwaysReady pic.twitter.com/bUV1DmeNkL— ADG PI – INDIAN ARMY (@adgpi) February 26, 2019
ഹിന്ദി കവിയായ രാംധാരി സിംഗ് ദിന്കറായിരുന്നു ഈ കവിത രചിച്ചത്. 1908ല്‍ ബീഹാറില്‍ ജനിച്ച ഇദ്ദേഹത്തിന് സാഹിത്യ അക്കാദമി അവാര്‍ഡു, ജ്ഞാനപീഠ അവാര്‍ഡും, പത്മഭൂഷണും ലഭിച്ചിട്ടുണ്ട്.
ഇന്ന് പുലര്‍ച്ചെ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ ജയ്ഷ് ഭീകരസംഘടനയുടെ വളരെ വലിയ ഒരു പരിശീലന ക്യാമ്പാണ് ഇന്ത്യ തകര്‍ത്തത്. ഏകദേശം 300ലധികം ഭീകരരെ ഇന്ത്യ വധിച്ചുവെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ ശിഥിലമാക്കാന്‍ സമ്മതിക്കില്ലെന്ന് ആക്രമണത്തിന് ശേഷം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
എന്നാല്‍ ഇന്ത്യുടെ വാദം അടിസ്ഥാനരഹിതമാണെന്നും ഇന്ത്യ നടത്തിയ ആക്രമണത്തില്‍ ആരും തന്നെ മരിച്ചില്ലെന്നും പാക്കിസ്ഥാന് വാദിക്കുന്നു.
Discussion about this post