അഭിനന്ദന് വര്‍ദ്ധമാനെ ഇന്ത്യയ്ക്ക് കൈമാറുന്നത് തടയണമെന്നാവശ്യപ്പെട്ട് ഇസ്ലാമാബാദ് ഹൈക്കോടതയില്‍ ഹര്‍ജി. ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ച് പാക്ക് വിമാനങ്ങള്‍ക്കു നേരെ തിരിച്ചടി നടത്തുന്നതിനിടെയാണ് ഇന്ത്യന്‍ പൈലറ്റ് അഭിനന്ദന് വര്ദ്ധമാന് പാക്ക് പിടിയിലായത്. രണ്ടു ദിവസത്തെ നീണ്ട പിരിമുറുക്കത്തിനും സംഘര്‍ഷാവസ്ഥയ്ക്കും ശേഷമാണ് വിംഗ് കമാന്‍ഡര്‍ അഭിനനന്ദനെ ഇന്ത്യക്ക് കൈമാറാന്‍ പാക്കിസ്ഥാന് തീരുമാനിച്ചിരിക്കുന്നത്.
ഇതിന് പിന്നാലെയാണ് ഇത് നിയമവിരുദ്ധമാണെന്ന് കാണിച്ച് ഇസ്ലാമാബാദ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. പാക് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ നാല് പ്രകാരം അഭിനനന്ദനെ വിട്ടുനല്‍കാനാവില്ലെന്നാണ് ഹര്‍ജിയില്‍ പറയുന്നു. ഇത് പ്രകാരം അഭിനന്ദനെ ക്രിമിനല്‍ നടപടിക്രമം, യുദ്ധക്കുറ്റം, തീവ്രവാദ കുറ്റം എന്നിവ ചുമത്തി ആര്‍മി ആക്ട് 1952 പ്രകാരം വിചാരണ ചെയ്യണമെന്നും ഹര്‍ജി ആവശ്യപ്പെടുന്നു.
Discussion about this post