ഇന്ത്യന്‍ വ്യോമസേന ബാലാക്കോട്ടിലെ ജയ്ഷ് കേന്ദ്രത്തിനു നേരെ നടത്തിയ ആക്രമണത്തിന് വ്യക്തതയുള്ളതെളിവ് ലഭിച്ചു. വ്യക്തതയുള്ള ഉപഗ്രഹ ചിത്രത്തില്‍നിന്നുള്ള ചിത്രമാണിതെന്നാണ് ദേശീയ മാധ്യമത്തിന്റെ റിപ്പോര്‍ട്ട്. ജയ്ഷ് ഭീകരകേന്ദ്രത്തില്‍ പരിശീലനം നടത്തിയിരുന്ന ഭീകരര്‍ താമസിച്ച ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ദൃശ്യമാണ് ഇവര്‍ പുറത്തുവിട്ടത്. ഫെബ്രുവരി 26ന് ആക്രമണം നടന്നശേഷം പുറത്തുവന്നതില്‍ വച്ച് ഏറ്റവും വ്യക്തതയുള്ള ചിത്രമാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു സുഹൃദ് രാജ്യത്തിന്റെ ഉപഗ്രഹം പകര്‍ത്തിയ ചിത്രമാണിത്.
ബാലാക്കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ തയാറാക്കിയിട്ടുള്ള തെളിവുകളുടെ ഭാഗമാണ് ഈ ചിത്രവും. ബാലാക്കോട്ട് ക്യാംപ് സന്ദര്‍ശിക്കുമ്പോള്‍ ജയ്ഷ് മേധാവ് മസൂദ് അസഹ്റും സഹോദരന് അബ്ദുല്‍ റൗഫും മുതിര്‍ന്ന നേതാക്കളും താമസിക്കുന്ന ഗസ്റ്റ് ഹൗസും ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്. ഭീകരകേന്ദ്രത്തിന്റെ പടിഞ്ഞാറു ഭാഗത്തായാണു ഹോസ്റ്റല്‍ കെട്ടിടം ഉള്ളത്. ഉപഗ്രഹ ചിത്രം അനുസരിച്ച് ഏകദേശം 40 അടി വീതിയും 35 അടി നീളുവുമാണ് കെട്ടിടത്തിനുള്ളത്. ഹോസ്റ്റലിന്റെ ഒരു ഭാഗത്ത് ബോംബ് പതിച്ചതിന്റെ ദൃശ്യങ്ങള്‍ രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് പുറത്തുവിട്ട ചിത്രത്തിലും വ്യക്തമായിരുന്നു. തെക്ക് ഭാഗത്തുള്ള രണ്ടു കെട്ടിടങ്ങളും ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്.
ഇന്ത്യ ബാലാകോട്ട് നടത്തിയ ആക്രമണങ്ങളുടെ തെളിവുകള്േ നേരത്ത ഇന്ത്യന്‍ വ്യോമ സേന ക്ന്ദ്രത്തിന് കൈമാറിയിരുന്നു.എന്നാല്‍ വ്യോമാക്രമണത്തില്‍ പാക്കിസ്ഥാനിലെ ഭീകരക്യാപുകള്ക്ക് യതൊരു തകരാറും സംഭവിച്ചിട്ടില്ല എന്ന ആരോപണവുമായി ഒരു ദേശീയ മാധ്യമം രംഗത്ത് വന്നിരുന്നു.ഇതിനൊക്കെ മറുപടിയെന്ന രീതിയിലാണ് ഇപ്പോള്‍ കിട്ടിയ ചിത്രങ്ങള്‍.
Discussion about this post