ലോകസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ അഞ്ച് കോടി രൂപ പിടിച്ചെടുത്തതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ . ഐ.ടി , സെയില്‍സ് , പോലീസ് , എക്സൈസ് , കസ്റ്റംസ് വിഭാഗവുമായി ചര്‍ച്ച പൂര്‍ത്തിയായിയെന്നും വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്നും മീണ വ്യക്തമാക്കി .
ക്യാംപസിലെത്തി സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന സംഭവത്തില്‍ സര്‍ക്കാര്‍ സ്ഥാപനമായ കോളേജുകള്‍ ദുരുപയോഗം ചെയ്യുന്നില്ല എന്ന് അധികൃതര്‍ ഉറപ്പാക്കണമെന്നും ടിക്കാറാം മീണ ആവശ്യപ്പെട്ടു .
നേരത്തേ ശശി തരൂരിന്റെ വൈ ഐ ആം ഹിന്ദു എന്ന പുസ്തകം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ച സംഭവം ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് ടിക്കാറാം മീണ വ്യക്തമാക്കി . സംഭവം പരിശോധിച്ച് നടപടി എടുക്കുമെന്നും മീണ അറിയിച്ചു .
Discussion about this post