വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്ധമാന് പാക്ക് പിടിയിലായതിനു പിന്നാലെ ഫെബ്രുവരി 27-ന് ഇന്ത്യയും പാക്കിസ്ഥാനും പരസ്പരം മിസൈലുകള്‍ തൊടുക്കാനുള്ള നീക്കത്തിനു തൊട്ടടുത്തു വരെ എത്തിയിരുന്നുവെന്ന് ദേശീയ മാധ്യമത്തിന്റെ റിപ്പോര്‍ട്ട്. അഭിനന്ദന് എന്തെങ്കിലും തരത്തിലുള്ള പീഡനം നേരിട്ടാല്‍ തിരിച്ചടിക്കാന്‍ തയ്യാറായിരിക്കുകയായിരന്നുവെന്ന് ് റോ സെക്രട്ടറി അനില്‍ ദശ്മന ഐഎസ്ഐ മേധാവി ലഫ്. ജനറല്‍ അസീം മുനീറിനെ അറിയിച്ചതായി സുരക്ഷാകാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി അംഗത്തെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രധാമന്ത്രിയുടെ അനുവാദവും ഇതിന് കിട്ടിയിരുന്ന.. രാജസ്ഥാനില്‍ ഇന്ത്യന്‍ സൈന്യം ഭൂമിയില്‍നിന്നു തൊടുക്കാവുന്ന പന്ത്രണ്ടോളം ഹൃസ്വദൂര മിസൈലുകള്‍ വിന്യസിച്ചിരുന്നു.ഇന്ത്യ പാക്കിസ്ഥാനിലേക്ക് ഒന്‍പത് മിസൈലുകള്‍ തൊടുക്കാന്‍ തീരുമാനിച്ചതായി വിവരം ലഭിച്ചിരുന്നുവെന്ന് പാക്ക് അധികൃതര്‍ പറയുന്നു. തിരിച്ചടിക്കാന്‍ 13 മിസൈലുകളാണ് പാക്കിസ്ഥാന് സജ്ജമാക്കിയത്. അഭിനന്ദന് ശാരീരികമായി പീഡിപ്പിക്കപ്പെട്ടാല്‍ ഏറ്റവും ശക്തമായ നടപടിക്ക് ഇന്ത്യ മുതിരുമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയെ അറിയിക്കുകയും ചെയ്തിരുന്നു.
വിവിധ രാജ്യങ്ങളില്‍നിന്നുള്ള ഇടപെടലിനെ തുടര്‍ന്നാണ് ഇരുരാജ്യങ്ങളും സംഘര്‍ഷം ഒഴിവാക്കാനുള്ള നീക്കത്തിലേക്ക് എത്തിയത്. ഇസ്ലാമബാദ്, ലാഹോര്‍, കറാച്ചി തുടങ്ങിയ നഗരങ്ങളില്‍ ഇന്ത്യന്‍ മിസൈല്‍ ആക്രമണം നേരിടാനുള്ള ഒരുക്കങ്ങള്‍ നടത്തിയിരുന്നു.ഇന്ത്യന്‍ സൈനിക നീക്കം ഉറപ്പായതോടെ അഭിനന്ദനെ മോചിപ്പിക്കുമെന്ന് ഫെബ്രുവരി 27-നു തന്നെ ഇന്ത്യയെ അറിയിച്ചു. 28-ന് പ്രധാനമന്ത്രി ഇമ്രാന് ഖാന് ഇക്കാര്യം പാര്‍ലമെന്റില്‍ പ്രഖ്യാപിക്കുമെന്നും പാക്കിസ്ഥാന് വ്യക്തമാക്കി.
അമേരിക്കയില്‍നിന്നു ശക്തമായ സമ്മര്‍ദമാണ് പാക്കിസ്ഥാനുണ്ടായത്. ശുഭകരമായ വാര്‍ത്തയുണ്ടാകുമെന്ന് 28-ന് രാവിലെ യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പറഞ്ഞു. തുടര്‍ന്ന് മാര്‍ച്ച് 1 ന് അഭിനന്ദനെ മോചിപ്പിക്കുകയായിരുന്നു. .
Discussion about this post