ബാലാക്കോട്ട് വ്യോമാക്രമണ ദിവസം തനിക്ക് ഉറങ്ങാന്‍ സാധിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളെ കുറിച്ച് അറിയുന്നുണ്ടായിരുന്നു. സൈനികരുമായി നിരന്തരം താന്‍ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നെന്നും നരേന്ദ്ര മോദി വ്യക്തമാക്കി..
ബാലാകോട്ട് ആക്രമണം പാകിസ്ഥാനുമായുള്ള ഒത്തുകളിയാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. പ്രതിപക്ഷം എന്റെ രാജ്യസ്നേഹത്തെ ചോദ്യം ചെയ്യുന്നു. ആര്‍ക്കും എന്റെ രാജ്യസ്നേഹത്തെ ചോദ്യം ചെയ്യാന്‍ സാധിക്കില്ല. വ്യക്തിപരമായ ആക്ഷേപം നടത്തുന്ന പ്രതിപക്ഷത്തെയാണ് ഇവിടെ ചോദ്യം ചെയ്യേണ്ടത്. പ്രതിപക്ഷത്തിന് അവരുടെ തിരഞ്ഞെടുപ്പ് അജണ്ടയുമായി മുന്നോട്ട് പോകാമെന്നും പ്രധാനമന്ത്രി അഭിമുഖത്തില്‍ പറഞ്ഞു.
അഭിനന്ദന് വര്‍ദ്ധമാനെ പാകിസ്ഥാന് പിടികൂടിയപ്പോള്‍ ബാലകോട്ട് ആക്രമണത്തെ ചോദ്യം ചെയ്യുകയാണ് പ്രതിപക്ഷം ചെയ്തതെന്നും നരേന്ദ്ര മോദി അഭിമുഖത്തില്‍ പറഞ്ഞു.‘ഓപ്പറേഷന് ശക്തി’യെ കുറിച്ച് പ്രഖ്യാപനം നടത്തിയത് തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചല്ല. ഇത് മുന്‍കൂട്ടി നിശ്ചയിച്ച പദ്ധതിയല്ലായിരുന്നു. ഉപഗ്രഹവേധ മിസൈല്‍ ലക്ഷ്യം കണ്ടപ്പോള്‍ അത് പ്രഖ്യാപിക്കുക മാത്രമാണ് ചെയ്തത്. വര്‍ഷങ്ങളായുള്ള അധ്വാനത്തിന്റെ ഫലമാണ് ഇത്.
ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന പ്രധാനമന്ത്രിയാണ്വ്യക്തിയാണ് താനെന്നും ജനങ്ങള്‍ ഞങ്ങളെ താഴെയിറക്കില്ല എന്ന ഉറപ്പാണ് ഞങ്ങള്‍ തെരഞ്ഞെടുപ്പില്‍ ജയിക്കും എന്ന ആത്മവിശ്വാസം എന്ന് നരേന്ദ്ര മോദി വ്യക്തമാക്കി.
Discussion about this post