ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ സഹായി ഫാദർ ആന്റണി മാടശ്ശേരിയെ പഞ്ചാബ് പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളില്‍നിന്നു പത്തു കോടി രൂപ പിടിച്ചെടുത്തു.ഫാദർ ആന്റണി മാടശ്ശേരിയും ഒരു സ്ത്രീയും ഉൾപ്പെടെ നാലുപേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
കണക്കില്‍പ്പെടാത്ത പണം സൂക്ഷിച്ചതിനാണ് അറസ്റ്റ്. പ്രതാപ് പുരിയിലെ വൈദിക വസതിയില്‍നിന്നാണ് ഇയാളെ പിടികൂടിയത്. ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഉയര്‍ന്ന കന്യാസ്ത്രീയുടെ പീഡനപരാതി ഒതുക്കിതീര്‍ക്കാന്‍ വൈദികനായ ആന്റണി ഇടപെട്ടിരുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ദില്ലിയിൽ നിന്നുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘത്തിന്റെ നിർദ്ദേശപ്രകാരമാണ് വൈദികനെയും കൂട്ടരെയും പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത് എന്നാണ് സൂചന.
Discussion about this post