സുപ്രീംക്കോടതി വിധിയുടെ പേര് പറഞ്ഞ് ശബരിമലയോടും ബിജെപി – ആര്.എസ്.എസ് പ്രവര്‍ത്തകരോടും നീതികേട് കാണിക്കരുതെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ . ഞങ്ങളാരും ശബരിമലയുടെ പേരില്‍ വോട്ട് ചോദിക്കില്ല . എന്നാല്‍ അതിന്റെ പേരില്‍ വിശ്വാസികളോട് കാണിക്കുന്ന അനീതി തുറന്ന് കാണിക്കുക തന്നെ ചെയ്യുമെന്നും അമിത് ഷാ വ്യക്തമാക്കി.
കോടികണക്കിന് വിശ്വാസികളെ പ്രയാസപ്പെടുതുന്ന വിഷയമാണ് ശബരിമല . എത്രയോ സുപ്രീംക്കോടതി വിധികള്‍ നടപ്പാക്കാത്തതായിട്ടുണ്ട് ? മസ്ജിദുകളില്‍ മൈക്ക് വിലക്കിയ വിധി നടപ്പാക്കാന്‍ പിണറായി സര്‍ക്കാരിന് ധൈര്യമുണ്ടോ ? അങ്ങനെ ചെയ്താല്‍ വോട്ട് ബാങ്ക് തകരും . എന്നാല്‍ ഇവിടെ ശബരിമലയുടെ വിഷയം വന്നപ്പോള്‍ ഇരട്ടത്താപ്പ് . ഇതിന് പിണറായി വിജയന് ഉത്തരം പറഞ്ഞേ മതിയാകൂ എന്ന് അമിത്ഷാ പറഞ്ഞു .
സുപ്രീംക്കോടതി ശബരിമലവിഷയത്തില്‍ എല്ലാ വര്‍ഷങ്ങളും പരിശോധിച്ച് നീതിപൂര്‍വ്വകമായ ഒരു തീരുമാനത്തില്‍ എത്തും എന്നാണു ബിജെപി കരുതുന്നത് . കോടതിയുടെ തീരുമാനം വന്നതിന് ശേഷം ഓര്‍ഡിനന്‍സിനെക്കുറിച്ച് ചിന്തിക്കാമെന്നും അമിത്ഷാ പറഞ്ഞു .
Discussion about this post