പത്തനംതിട്ട: ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുന്നവര്‍ക്ക് പിന്തുണ നല്‍കുമെന്നായിരുന്നു എന്‍എസ്എസും പന്തളം കൊട്ടാരവും സ്വീകരിച്ച നിലപാട്. സമദൂരം എന്ന പതിവ് നിലപാട് ആവര്‍ത്തിച്ചെങ്കിലും ശബരിമല തന്നെ പ്രധാന വിഷയമെന്ന നിലപാടിലായിരുന്നു എന്‍എസ്എസ്. ബിജെപിയ്ക്കായി പ്രചരണത്തിനിറങ്ങില്ലെങ്കിലും അവരാണ് ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പം നിന്നതെന്ന നിലപാട് പന്തളം കൊട്ടാരവും സ്വീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചക്കിടെ നല്കിയ ഉറപ്പുകള്‍ ഇരു വിഭാഗത്തെയും എന്‍ഡിഎയ്ക്കൊപ്പം ഉറച്ച് നില്ക്കാന് കാരണമാക്കി എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
എന്‍എസ്എസായിരുന്നു ശബരിമലയിലെ ആചാരലംഘനത്തിനെതിരായ പോരാട്ടത്തില്‍ നിര്‍ണായക നേതൃത്വം വഹിച്ചത്. പന്തളം കൊട്ടാരവും, തന്ത്രി കുടുംബവും അവര്‍ക്കൊപ്പം നിന്നു. തെരഞ്ഞെടുപ്പിലും ഒരുമിച്ചുള്ള നിലപാടുകളാണ് ഇവര്‍ സ്വീകരിക്കുന്നത്.ശബരിമലയിലെ വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കാന്‍ നിയമം കൊണ്ടുവരുമെന്ന് പന്തളം രാജകുടുംബാംഗങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പു നല്‍കിയതോടെ ഇവര്‍ എല്ലാവരും എന്‍ഡിഎയ്ക്കൊപ്പം നിലകൊള്ളുമെന്നാണ് വിലയിരുത്തല്‍.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാന്‍ എത്തിയ നരേന്ദ്രമോദിയുമായി പന്തളം രാജകൊട്ടാരം നിര്‍വാഹക സംഘം പ്രസിഡന്റ് പിജി ശശികുമാരവര്‍മ, സെക്രട്ടറി പിഎന്‍ നാരായണ വര്‍മ, ട്രഷറര്‍ ദീപാവര്‍മ, ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനര്, സുപ്രിം കോടതി അഭിഭാഷകന് സായി ദീപക് എന്നിവര്‍ ചര്‍ച്ച നടത്തിയിരുന്നു. എന്‍എസ്എസിന്റെ കൂടി നിലപാടുകള്‍ തേടിയ ശേഷമായിരുന്നു ഈ കൂടിക്കാഴ്ചയെന്നാണ് റിപ്പോര്‍ട്ട്. കുമ്മനം രാജശേഖരന് മുന്‍കൈ എടുത്തായിരുന്നു രാജകുടുംബവുമായി മോദി ചര്‍ച്ച നടത്തിയത്. ആചാരലംഘനം ഒരു തരത്തിലും നടക്കില്ലെന്ന് മോദി ഉറപ്പ് നല്കി.
ഇതിന് പിന്നാലെ ഇന്നലെ ആറന്മുളയില് എന്‍ഡിഎ സംഘടിപ്പിച്ച പമ്പ ആരതിയിലും പന്തളം കുടുംബാംഗങ്ങള്‍ പങ്കെടുത്തു. എല്ലാ പിന്തുണയും എന്‍ഡിഎ സ്ഥാനാര്ത്ഥികള്ക്കെന്നുള്ള പ്രഖ്യാപനമായാണ് ഇതിനെ വിലയിരുത്താവുന്നത്. തന്ത്രി കുടുംബത്തിനും എന്‍എസ്എസിനും ഇതേ നിലപാട് തന്നെയാണ് ഉള്ളതെന്നാണ് സൂചന.
സമദൂരം ഇത്തവണ ഒരു മണ്ഡലത്തിലും എന്‍എസ്എസ് സ്വീകരിക്കില്ലെന്നാണ് കരയോഗം പ്രവര്‍ത്തകര്‍ പറയുന്നത്. ”ശബരിമല പ്രധാന തെരഞ്ഞെടുപ്പ് വിഷയമായതിനാല്‍ സമുദായത്തിന്റെ ശക്തി ഇത്തവണ തെളിയിക്കേണ്ടതുണ്ട്. എന്‍ഡിഎ ആണ് വിഷയത്തില്‍ ശക്തമായ നിലപാട് സ്വീകരിച്ചതും, ഇനിയും സ്വീകരിക്കുമെന്ന് ഉറപ്പ് നല്കുന്നും. രാഹുല്‍ഗാന്ധി ഉള്‍പ്പടെ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് വിഷയത്തില്‍ ഇരട്ടതാപ്പാണ് ഉള്ളത്. അതിനാല്‍ ഇത്തവണ എന്‍ഡിഎയോടൊപ്പം നിന്ന് ശക്തി തെളിയിക്കുകയാണ് വേണ്ടത”്- എന്‍എസ്എസ് നേതാക്കള്‍ പറയുന്നു.
സമദൂരത്തില്‍ ഇത്തവണ എന്‍ഡിഎയിലേക്കുള്ള ദൂരം കുറയുമെന്ന് തന്നെയാണ് എന്‍എസ്എസ് നേതാക്കള്‍ നല്കുന്ന സൂചന. എല്ലാ മണ്ഡലങ്ങളിലും ഇത് പ്രതിഫലിക്കും. പല മണ്ഡലത്തിലും എന്‍ഡിഎയ്ക്ക് ഇത്തരം അടിയൊഴുക്കുകള്‍ വിജയമൊരുക്കിയേക്കും.
തിരുവനന്തപുരത്ത് എന്‍എസ്എസ് പിന്തുണ ശശി തരൂരിനെതിരെ ചില മാധ്യമങ്ങളെ കൂട്ടു പിടിച്ച് വ്യാജപ്രചരണം നടന്നിരുന്നു. എന്നാല്‍ ഇതിനെതിരെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ തന്നെ രംഗത്തെത്തി. ഇംഗ്ലീഷ് നല്കിയ വാര്‍ത്ത വ്യാജമെന്നായിരുന്നു സുകുമാരന്‍ നായരുടെ വിശദീകരണം.
Discussion about this post