ലോകസഭാ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നതുമായി സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നല്കാന് നടപടി ആരംഭിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. കണ്ണൂരില്‍ നിന്നും പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. കാസര്‍ഗോഡ് നിന്നുമില്ല റിപ്പോര്‍ട്ട് ഉടന്‍ പ്രതീക്ഷിക്കുന്നതായും ടിക്കാറാം മീണാ പറഞ്ഞു.
കള്ളവോട്ട് ചെയ്തതായി തെളിഞ്ഞാല്‍ ഇന്ത്യന്‍ ശിക്ഷാ നിയമവും ജനപ്രാതിനിധ്യ നിയമവും അനുസരിച്ച് ശക്തമായ നടപടി സ്വീകരിക്കും . കള്ളവോട്ട് ചെയ്തെന്ന വാര്‍ത്തകളെ കമ്മീഷന് അതീവ ഗൌരവത്തോടെയാണ് കാണുന്നത് .
വിഷയത്തെക്കുറിച്ച് വസ്തുനിഷ്ഠമായ റിപ്പോര്‍ട്ട് നല്‍കാനാണ് ജില്ലാകളക്ടര്‍മാരോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതിനിടയില്‍ കണ്ണൂര്‍ , കാസര്‍ഗോഡ് ജില്ലകളില്‍ വ്യാപകമായി കള്ളവോട്ട് നടന്നുവെന്ന ദൃശ്യങ്ങള്‍ സഹിതം കോണ്‍ഗ്രസ് ആരോപണം ആവര്‍ത്തിക്കുകയാണ്. കാസര്‍ഗോഡ് മണ്ഡലത്തിലെ നൂറ്റിപ്പത്ത് ബൂത്തില്‍ റിപോളിംഗ് ആവശ്യപ്പെട്ടുകൊണ്ടുള്ള പരാതി കോണ്‍ഗ്രസ് ജില്ലാ കളക്ടര്‍ക്ക് നല്കി.
Discussion about this post