കള്ളപ്പണനിയമം മുൻകാലപ്രാബല്യത്തോടെ നടപ്പാക്കാനുള്ള വിജ്ഞാപനം സ്റ്റേ ചെയ്ത ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരായ കേന്ദ്രത്തിന്റെ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും.
2016-ലെ 2016-ലെ കള്ളപ്പണ (വെളിപ്പെടുത്താത്ത വിദേശവരുമാനവും സ്വത്തും) നികുതിചുമത്തൽ നിയമം 2015 ജൂലായ് മുതൽ മുൻകാലപ്രാബല്യത്തോടെ നടപ്പാക്കാൻ കേന്ദ്രസർക്കാർ കൊണ്ടുവന്ന വിജ്ഞാപനമാണ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നത്.
അഗസ്തവെസ്റ്റ്ലൻഡ് ഹെലികോപ്റ്റർ ഇടപാടു കേസിലെ പ്രതി ഗൗതം ഖെയ്താനെതിരേ കള്ളപ്പണനിയമപ്രകാരം ആദായനികുതിവകുപ്പ് നടപടിയെടുക്കുന്നത് തടഞ്ഞ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെയും കേന്ദ്രത്തിന്റെ ഹർജിയിൽ ചോദ്യംചെയ്തു.
കള്ളപ്പണനിയമം മുൻകാലപ്രാബല്യത്തോടെ നടപ്പാക്കാനുള്ള കേന്ദ്രവിജ്ഞാപനത്തെ വ്യാഖ്യാനിക്കുന്നതിൽ ഹൈക്കോടതിക്ക് പിഴവുപറ്റിയെന്ന് സോളിസിറ്റർ ജനറൽ തുഷാർ തുഷാർ മേത്ത ചൂണ്ടിക്കാട്ടി. നിയമപ്രകാരം സി.ബി.ഐ. അന്വേഷണം തുടങ്ങിയതാണെന്നും മേത്ത സുപ്രീംകോടതിയെ അറിയിച്ചു.
Discussion about this post