ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഗുജറാത്തിലെ പതിനഞ്ചിലധികം കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടി വിടുമെന്ന് അല്‍പേഷ് ഠാക്കൂര്‍. എംഎല്‍എ കൂടിയായ അല്‍പേഷ് ഠാക്കൂര്‍ ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചത്.
കോണ്‍ഗ്രസിന് നേതാക്കളില്ലെന്നും ഈ നിലയില്‍ തുടരുകയാണെങ്കില്‍ അടുത്ത പത്ത് വര്‍ഷം അധികാരത്തിലേക്ക് തിരിച്ചെത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
‘എന്റെ ജനങ്ങള്‍ പാവപ്പെട്ടവരും പിന്നാക്കക്കാരുമാണ്. അവര്‍ക്ക് സര്‍ക്കാരിന്റെ പിന്തുണ ആവശ്യമാണ്. ഞാന്‍ ഉദ്ദേശിച്ചത് എന്റെ ജനത്തിന് വേണ്ടി നല്കാന് സാധിക്കാത്തതില്‍ അസ്വസ്ഥനായിരുന്നു. പാവപ്പെട്ട ജനങ്ങളെ സഹായിക്കുന്നതിന് സര്‍ക്കാരിന്റെ സഹായം ആവശ്യമാണ്. കോണ്‍ഗ്രസിന്റെ 15 ലധികം എംഎല്‍എമാര്‍ ഉടന്‍ പാര്‍ട്ടി വിടും. കാത്തിരുന്നത് കാണാം. ഗുജറാത്തിലെ കോണ്‍ഗ്രസിന്റെ പകുതിയിലധികം എംഎല്‍എമാരും അസ്വസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post