കെവിന് വധക്കേസില്‍ നിര്‍ണായക മൊഴി പുറത്തുവിട്ട് ഫോറന്‍സിക് വിദഗ്ദര്‍. കെവിനെ മുക്കി കൊന്നതാണെന്നാണ് ഫോറന്‍സിക് വിദഗ്ദരുടെ മൊഴി. മുങ്ങുന്ന സമയത്ത് കെവിന് ബോധമുണ്ടായിരുന്നു.
കെവിന്റെ ശ്വാസകോശത്തില്‍ എത്തിയ വെള്ളത്തിന്റെ അളവ് ചൂണ്ടിക്കാട്ടിയാണ് ഡോക്ടറുടെ മൊഴി. അരയ്ക്കൊപ്പം വെള്ളത്തില്‍ സ്വമേധയാ മുങ്ങി മരിക്കില്ലെന്നും ഫോറന്‍സിക് വിദഗ്ദര്‍ പറഞ്ഞു.കൂടാതെ കെവിന്റേത് അപകടമരണമോ ആത്മഹത്യയോ അല്ലെന്നും മെഡിക്കല്‍ സംഘം വ്യക്തമാക്കി
Discussion about this post