ബാലഭാസ്കറിന്റെ മരണം അപകടത്തിലൂടെ ഉണ്ടായതല്ലെന്ന് മിമിക്രി കലാകാരൻ കലാഭവൻ സോബി. വെളിപ്പെടുത്തൽ നടത്തിയ ശേഷം തന്റെ ജീവന് ഭീഷണിയുണ്ടെന്നും എന്നാൽ മാധ്യമങ്ങളോട് പങ്കുവയ്ക്കാത്ത ചിലത് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരോട് തുറന്ന് പറഞ്ഞിട്ടുണ്ടെന്നും സോബി പറഞ്ഞു. ബാലുവിന്റെ മരണ കാരണം ക്രൈംബ്രാഞ്ച് കണ്ടെത്തട്ടെ. കുറച്ച് കാര്യങ്ങൾ കൂടി മാധ്യമങ്ങളോട് പറയാനുണ്ടെന്നും അത് വൈകാതെ വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ബാലഭാസക്റിന്റെ മരണവുമായി ബന്ധപ്പെട്ട് കലാഭവൻ സോബി രാവിലെയാണ് ക്രൈംബ്രാഞ്ച് ഓഫീസിലെത്തി മൊഴി നൽകിയത്. അപകട സ്ഥലത്ത് നിന്ന് രണ്ട് പേർ രക്ഷപ്പെടുന്നത് കണ്ടുവെന്നും ഇതിൽ ദുരൂഹതയുണ്ടെന്നുമായിരുന്നു വെളിപ്പെടുത്തൽ.
Discussion about this post