ഉത്തര്‍പ്രദേശിലെ അലിഗഡില്‍ രണ്ടു വയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. പെണ്‍കുട്ടിയുടെ സമീപവാസികളായ ഷാഹിദ്, അസ്ലം എന്നിവരാണ് പിടിയിലായത്. മെയ് 30 നാണ് കുട്ടിയെ വീടിന് സമീപത്തുനിന്ന് കാണാതാകുന്നത്. കഴിഞ്ഞദിവസം ശരീരഭാഗങ്ങള്‍ തെരുവുനായകള്‍ കടിച്ചുവലിക്കുന്നത് കണ്ടതോടെയാണ് കുട്ടിയെ തിരിച്ചറിഞ്ഞത്.
കുട്ടിയുടെ മുത്തച്ഛനുമായുള്ള സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്. അറസ്റ്റിലായ ഷാഹിദ് മുത്തച്ഛനില്‍ നിന്നും 50,000 രൂപ കടം വാങ്ങിയിരുന്നു. ഇതില്‍ 10,000 രൂപ ഇനിയും തിരികെ നല്‍കാനുണ്ട്. ഏതാനും ദിവസം മുമ്പ് ഇതിനെച്ചൊല്ലി ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.ഇതിന്റെ പ്രതികാരമായാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതും കൊലപാതകം നടത്തിയതെന്നുമാണ് പൊലീസ് പറയുന്നത്.
മാലിന്യകൂമ്പാരത്തില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹം. കുട്ടിയുടെ കൈകാലുകള്‍ വേര്‍പെട്ട നിലയിലായിരുന്നു. ശരീരഭാഗങ്ങല്‍ തെരുവ് നായ കടിച്ചുവലിക്കുന്നത് കണ്ടതോടെയാണ് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ശരീരം ചീഞ്ഞളിഞ്ഞ് പുഴുവരിച്ച നിലയിലായിരുന്നു, എന്നാല്‍ കുട്ടിയുടെ കണ്ണുകള്‍ ചൂഴ്ന്നുവെന്ന വീട്ടുകാരുടെ ആരോപണം ശരിയല്ലെന്ന് പൊലീസ് പറഞ്ഞു.സംഭവവുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളിലും മറ്റും വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്.
Discussion about this post