മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയില്‍ കുഴിബോംബ് സ്ഫോടന കേസില്‍ മുതിര്‍ന്ന മാവോയിസ്റ്റ് നേതാവ് നര്‍മദയും ഭര്‍ത്താവ് കിരണും അറസ്റ്റിലായി.
ഹൈദരാബാദില്‍ നിന്ന് മടങ്ങുന്ന സമയത്ത് സിറോന്ച്ച ടൗണില്‍വെച്ചാണ് ഇരുവരെയും കസ്റ്റഡിയില്‍ എടുത്തത്. ചോദ്യം ചെയ്യലുകള്‍ക്കു ശേഷം സംഭവവുമായി ഇവരുടെ ബന്ധം വ്യക്തമായതിനെ തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് പൊലീസ് സൂപ്രണ്ട് ശൈലേഷ് ബാല്ക്വാഡ് പറഞ്ഞു.
ഗഡ്ചിരോളി കോടതി ഇവരെ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയില്‍ ഗുഡിയവാഡ സ്വദേശിയാണ് നര്‍മദ അലൂരി കൃഷ്ണ കുമാരി എന്ന സുജാതക്ക .
ഒരു ദശകത്തിലേറെയായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) ന്റെ ഗഡ്ചിരോലി ഡിവിഷന് നേതൃത്വം നല്‍കുന്നത് സുജാതയാണ്. സിപിഐ (മാവോയിസ്റ്റ്) ദണ്ഡകാരണ്യ സ്പെഷ്യല്‍ സോണല്‍ കമ്മിറ്റിയുടെ (ഡി.കെ.എസ്.എസ്.സി.) അംഗമാണ് കിരണ്‍ കുമാര്‍ . 57 കാരനായ കിരണ്‍ വിജയവാഡ സ്വദേശിയാണ്. മാവോയിസ്റ്റ് സംഘടനയുടെ രാഷ്ട്രീയ മാഗസിന് ആയ പ്രഭാതിന്റെ സംസ്ഥാന കമ്മറ്റി അംഗവും ,വിദ്യാഭ്യാസ യൂണിറ്റ് ,പ്രചരണവിഭാഗം എന്നിവയുടെ അമരക്കാരനുമാണ് കിരണ്‍ .
മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയില്‍ മാവോയിയിസ്റ്റ് ഭീകരര്‍ നടത്തിയ കുഴിബോംബു സ്ഫോടനത്തില്‍ പതിനഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ ആണ് കൊല്ലപ്പെട്ടത്. പെട്രോളിങ് നടത്തിയിരുന്ന പൊലീസ് വാഹനത്തിന് നേരെയാണ് സ്ഫോടനം നടന്നത്. വാഹനത്തില്‍ പതിനാറുപേരുണ്ടായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം കുഴിബോംബ് സ്ഫോടനത്തിലൂടെ തകര്‍ക്കുകയായിരുന്നു.
Discussion about this post