യുവതിയുടെ ലൈംഗീക പീഡന പരാതിയിൽ മുൻകൂർ ജാമ്യം ലഭിച്ച ബിനോയ് കോടിയേരി തിങ്കളാഴ്ച മുംബൈയിലെ ഓഷിവാര പോലീസ് സ്റ്റേഷനിൽ എത്തും.പൊലീസ് ബിനോയിയെ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തും.
മുൻകൂർ ജാമ്യം ലഭിച്ചതിന്റെ പിറ്റേന്ന് ബിനോയ് ഓഷിവാര സ്റ്റേഷനിൽ എത്തിയിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയാണ് ജാമ്യത്തിൽ വിട്ടത്.
ഒരു മാസം എല്ലാ തിങ്കളാഴ്ചയും രാവിലെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന വ്യവസ്ഥയിലായിരുന്നു ജാമ്യം.
അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ ഡി.എൻ.എ പരിശോധനയ്ക്ക് തയ്യാറാകണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. മുബൈ ഡിൻഡോഷി സെക്ഷൻ കോടതി ആണ് ജാമ്യം അനുവദിച്ചത്.
Discussion about this post