ഡൽഹി: ഇന്ത്യൻ വ്യോമസേനക്ക് കരുത്തേകാൻ രണ്ട് ബോയിംഗ് ചിനൂക് ഹെലികോപ്റ്ററുകൾ കൂടി ഉടൻ എത്തും. ബോയിംഗ് കമ്പനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ചിനൂക് പരമ്പരയിലെ ആദ്യ നാല് ഹെലികോപ്റ്ററുകൾ ഫെബ്രുവരിയിൽ ഇന്ത്യയിൽ എത്തിയിരുന്നു. പുതിയ ഹെലികോപ്റ്ററുകളുടെ വരവ് ഇന്ത്യൻ വ്യോമസേനയുടെ ആധുനികവത്കരണവും പ്രവർത്തന മികവും വർദ്ധിപ്പിക്കാൻ സഹായകമാകും.
മുഴുവൻ സമയ യുദ്ധോപയോഗത്തിനും ജീവൻരക്ഷാ ദൗത്യങ്ങൾക്കും ഒരുപോലെ ഉപയോഗിക്കാവുന്നവയാണ് സി എച്- 47 ചിനൂക്. ഇന്ത്യ ആകെ പതിനഞ്ച് ഹെലികോപ്റ്ററുകൾക്കാണ് ഓർഡർ നൽകിയിരിക്കുന്നത്. കൃത്യസമയത്ത് തന്നെ ഇവ ഇന്ത്യയിലെത്തുമെന്ന് ബോയിംഗ് അധികൃതർ അറിയിച്ചു.
Discussion about this post