ഇന്ത്യയുടെ ആയുധപുരയിലേക്ക് കൂടുതൽ വിമാനങ്ങളും ജെറ്റുകളും എത്തുന്നു. റഷ്യയിൽ നിന്നുളള 18 സുഖോയ് സു 30 എം.കെ.ഐ മൾട്ടി റോൾ യുദ്ധവിമാനങ്ങളും ,21 മിക്കോയാൻ മിഗ് 29 എയർമേധാവിത്വ ജെറ്റുകളുമാണ ഇന്ത്യൻ വ്യോമസേന കണ്ണു നട്ടിട്ടുളളത്. വ്യോമസേന ഇതിനോടകം 272 സുഖോയ് 30 എം.കെ.ഐകളുടെ അനുമതി വാങ്ങിയിട്ടുണ്ട്. ഇതു കൂടാതെ 69 മിഗ് -29 യു.പി.ജികളും പ്രവർത്തിപ്പിക്കുന്നു.
പാക്കിസ്ഥാന്റെയും ചൈനയുടെയും ഇരട്ട ഭീഷണികളെ നേരിടുന്നതിന്റെ ഭാഗമായാണ് ഇന്ത്യയുടെ പുതിയ നീക്കം.
ചൈനയുമായും പാകിസ്ഥാനുമായും നടന്ന രണ്ട് യുദ്ധങ്ങളിൽ 42 സ്ക്വാഡ്രണുകൾ ഫലപ്രദമാണെന്ന് വ്യോമസേന പറഞ്ഞിരുന്നു. എന്നാൽ പഴയ മിഗ് -21, മിഗ് -27 വിമാനങ്ങൾ വിരമിക്കുന്നതിനാൽ നിലവിൽ 31 എണ്ണം മാത്രമാണ് പ്രവർത്തിക്കാൻ സാധിക്കുന്നത്. സുഖോയ് -30 എം.കെ.ഐ, മിഗ് -29 ജെറ്റുകൾ എന്നിവയ്ക്ക് രണ്ട് സ്ക്വാഡ്രണുകൾ കൂടി ഐ.എ.എഫ് യുദ്ധവിമാനത്തിലേക്ക് ചേർക്കും.
18 സുഖോയ് -30 എം.കെ.ഐ കിറ്റുകളും 20 ഓളം ആധുനിക മിഗ് -29 വിമാനങ്ങളും വേണമെന്ന് ഇന്ത്യ അഭ്യർത്ഥിച്ചെന്ന്
റഷ്യയുടെ ഫെഡറൽ സർവീസ് ഫോർ മിലിട്ടറി-ടെക്നിക്കൽ കോ-ഓപ്പറേഷൻ (എഫ്.എസ്.എം.ടി.സി) ഡെപ്യൂട്ടി ഡയറക്ടർ വ്ളാഡിമിർ ഡ്രോജോവ് തിങ്കളാഴ്ച മോസ്കോയിൽ പറഞ്ഞു. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്.എ.എൽ) കിറ്റുകളിൽ നിന്ന് സുഖോയ് ട്വിൻജെറ്റ് മൾട്ടിറോൾ എയർ മേധാവിത്വ പോരാളികളെ മഹാരാഷ്ട്രയിലെ നാസിക്കിലെ ഓസാർ പ്ലാന്റിൽ കൊണ്ടുവരുമെന്നാണ് റിപ്പോർട്ട്
Discussion about this post