തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ അതിക്രമവുമായി ബന്ധപ്പെട്ട കേസുകൾ അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നതായി ആരോപണം. അഖിലിനെ കുത്തിയ കേസിൽ നേരിട്ട് പങ്കുള്ള മറ്റ് പ്രതികളെ ഇനിയും പിടികൂടാൻ പൊലീസ് തയ്യാറാകുന്നില്ല. പതിവ് പോലെ പാർട്ടി നിർദ്ദേശപ്രകാരം കീഴടങ്ങുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് പൊലീസ്.
പരീക്ഷാ ക്രമക്കേടില്‍ പരാതി നല്‍കേണ്ടെന്ന തീരുമാനത്തിലാണ് സർവ്വകലാശാലയും കോളേജും. ശിവരഞ്ജിത്തിന്റെ വീട്ടില്‍നിന്ന് കണ്ടെടുത്ത ഉത്തരക്കടലാസുകള്‍ പരീക്ഷാഹാളില്‍നിന്ന് മോഷ്ടിച്ചതാണെന്ന് സ്ഥിരീകരിച്ചിട്ടും പരാതി നല്‍കാതെ പ്രതികള്‍ക്ക് സംരക്ഷണം ഒരുക്കുകയാണ് കേരള സർവ്വകലാശാലയും കോളേജും.
ക്രിമിനൽ പ്രവർത്തനങ്ങളിൽ സദാ വ്യാപൃതരായിരുന്ന പ്രതികൾ പി എസ് സി റാങ്ക് പട്ടികയിൽ മികച്ച റാങ്കുകൾ നേടിയ വിഷയം അങ്ങേയറ്റം ഗൗരവതരമാണെങ്കിലും നിസ്സാരവത്കരിച്ച് ഇനിയും ക്രമക്കേടുകൾക്കും അഴിമതികൾക്കും കളമൊരുക്കാനാണ് സർക്കാരും പി എസ് സിയും ശ്രമിക്കുന്നത്.
Discussion about this post