അമൃത്സർ: പാകിസ്ഥാനിൽ നിന്നും പഞ്ചാബ് വഴി കടത്താൻ ശ്രമിച്ച 532 കിലോഗ്രാം ഹെറോയിൻ പിടികൂടിയ സംഭവത്തിന് പിന്നിൽ തീവ്രവാദ ബന്ധമെന്ന് സംശയം. കേസ് എൻ ഐ എയ്ക്ക് കൈമാറാൻ സർക്കാർ തീരുമാനിച്ചു.
വിപണിയിൽ രണ്ടായിരത്തി എഴുനൂറ് കോടി രൂപ വിലമതിക്കുന്ന 532 കിലോഗ്രാം ഹെറോയിൻ കഴിഞ്ഞ മാസം മുപ്പതിന് പഞ്ചാബിലെ ഇന്ത്യ- പാകിസ്ഥാൻ അതിർത്തിക്ക് സമീപത്ത് നിന്നും പിടികൂടിയിരുന്നു. ലോറിയിൽ കടത്താൻ ശ്രമിച്ച ഹെറോയിൻ പിടികൂടിയത് ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയായി വിലയിരുത്തപ്പെട്ടിരുന്നു.
നാർക്കോ- തീവ്രവാദം എന്നാണ് സംഭവത്തെ ആഭ്യന്തരമന്ത്രാലയം വിശേഷിപ്പിക്കുന്നത്. ദേശീയ- അന്തർദ്ദേശീയ മാനങ്ങളുള്ളതാണ് സംഭവം. മയക്കുമരുന്ന് കടത്ത് വഴി തീവ്രവാദ പ്രവർത്തനങ്ങൾക്ക് പണം സ്വരൂപിക്കാനുള്ള ഭീകരവാദ സംഘടനകളുടെ പുതിയ പദ്ധതിയായതിനാൽ ദേശീയ അന്വേഷണ ഏജൻസി കേസ് ഏറ്റെടുക്കുകയാണ്. കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയ ഉപസെക്രട്ടറി ധർമേന്ദ്ര കുമാർ പറഞ്ഞു.
Discussion about this post