ബി.ജെ.പിയിലെ മികച്ച അധ്യായം: എൽ.കെ.അദ്വാനി
ബി.ജെ.പിയിലെ മികച്ച അധ്യായമാണ് ഇല്ലാതാകുന്നതെന്ന് മുതിർന്ന ബി.ജെ.പി നേതാവ് എൽ.കെ.അദ്വാനി. വനിത നേതാക്കൾക്ക് മാതൃകയായി മാറി. ഹരിയാനയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി അങ്ങനെ വിശേഷണങ്ങൾ ഏറെയാണ്. ബുദ്ധമാനായ പ്രാസംഗികൻ ആയിരുന്നു അവർ. ഫലപ്രദമായ പൊതു പ്രസംഗങ്ങളെ കോൺഗ്രസ് നേതാക്കൾ അടക്കം പ്രശംസിച്ചിട്ടുണ്ട്. എൺപതുകളിൽ ഞാൻ ബി.ജെ.പിയുടെ പ്രസിഡന്റായിരുന്ന കാലത്ത് എന്നോടൊപ്പം പ്രവർത്തിച്ച യുവ നേതാവായിരുന്നു. കാലക്രമേണ അവർ ഞങ്ങളുടെ പാർട്ടിയുടെ ഏറ്റവും ജനപ്രിയയും പ്രധാനപ്പെട്ട നേതാവായും വളർന്നു. വനിത നേതാക്കൾക്ക് മാതൃകയാണെന്നും അദ്വാനി പറഞ്ഞു.
അസാധാരണ വ്യക്തി: യു.എൻ ജനറൽ അസംബ്ലി പ്രസിഡന്റ് മരിയ ഫെർണാണ്ടസ്
അസാധാരണയായ സ്ത്രീ നേതാവായിരുന്നു സുഷമ സ്വരാജെന്ന് യു.എൻ ജനറൽ അസംബ്ലി പ്രസിഡന്റ് മരിയ ഫെർണാണ്ടസ് എസ്പിനോസ പറഞ്ഞു. സുഷമയുടെ ദു:ഖത്തിൽ താൻ അതീവ ദു:ഖിതയാണ്. പൊതു സേവനത്തിനായി ജീവിതം സമർപ്പിച്ച നേതാവിന്റെ ബ്രിട്ടൻ സന്ദർശനത്തെ കുറിച്ചും അവർ ട്വീറ്റ് ചെയ്തു. എപ്പോഴും സ്നേഹ പൂർവ്വം ഓർക്കും. ഇന്ത്യയിലേക്കുളള തന്റെ യാത്രയിൽ അവരെ കണ്ടു മുട്ടിയിരുന്നു. അവരുടെ പ്രിയപ്പെട്ടവരോടൊപ്പം ഞാനും ഈ ദു:ഖത്തിൽ പങ്കു ചേരുന്നതായി അവർ പറഞ്ഞു.
രാജ്യത്തിന് മഹാനായ നേതാവിനെ നഷ്ടമായി : അരവിന്ദ് കെജ് രിവാൾ
രാജ്യത്തിന് മഹാനായ നേതാവിനെ നഷ്ടമായതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാൾ. വളരെ ഊഷ്മളതയും ശ്രദ്ധേയവുമായ വ്യക്തിത്വത്തിന് ഉടമയായിരുന്നു സുഷമ യെന്നും കെജ് രിവാൾ ട്വിറ്ററിൽ കുറിച്ചു.
ഒരുമിച്ച് ഭക്ഷണം കഴിക്കുന്ന ദിനം വരും മുൻപേ പോയി: സ്മൃതി ഇറാനി
മകൾ ബൻസൂരിയോടും തന്നോടും ഒപ്പം ഭക്ഷണം കഴിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. മൂന്നു പേർക്കും ഉച്ചഭക്ഷണത്തിന് പോകാൻ കഴിയുന്ന റസ്റ്റോറന്റ് തിരഞ്ഞെടുക്കാൻ മകളോട് ആവശ്യപ്പെട്ടിരുന്നു. പക്ഷെ അത് സാധിക്കുന്നതിന് മുൻപ് നേതാവ് പോയിയെന്നും സ്മൃതി കുറിച്ചു.
മികച്ച രാഷ്ട്രീയ നേതാവ് : മമത ബാനർജി
സുഷമ സ്വരാജിന്റെ പെട്ടന്നുളള മരണത്തിൽ അത്യന്തം ദു:ഖിതയാണ് താനെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. 1990 മുതൽ അടുത്തറിയാവുന്ന ആളാണ്. പ്രത്യയശാസ്ത്രങ്ങൾ തമ്മിൽ വിത്യാസം ഉണ്ടെങ്കിലും ഞങ്ങൾ പാർലമെന്റിൽ ഒരു പാട് നല്ല സമയം പങ്കിട്ടുണ്ട്. മികച്ച രാഷ്ട്രീയ ക്കാരൻ, നേതാവ്, നല്ല മനുഷ്യത്വം എല്ലാം ഉണ്ടായിരുന്നുവെന്നും മമത പറഞ്ഞു.
അനുശോചിച്ച് നീതിഷ് കൂമാറും ബീഹാർ ഗവർണർ ഫാഗു ചൗഹാനും
സുഷമയുടെ മരണത്തിൽ അനുശോചിച്ച് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ഗവർണ്ണർ ഫാഗു ചൗഹാനും. മികച്ച പ്രാസംഗികകയും ധാരാളം കഴിവുകളുളള ഊർജ്ജസ്വലയായ നേതാവായിരുന്നു സുഷമ എന്ന് ഇരുവരും പറഞ്ഞു.
എനിക്ക് അമ്മയെ പോലെയായിരുന്നു,എന്റെ ഹൃദയത്തിൽ ജീവിക്കും: ഹമീദ് അൻസാരി
പാക്കിസ്ഥാനിൽ നിന്ന് തന്നെ തിരിച്ചെത്തിച്ച മുൻ വിദേശകാര്യമന്ത്രി സുഷമയുടെ മരണം വലിയ നഷ്ടമാണെന്ന് ഹമീദ് അൻസാരി. സുഷമയോട് വളരെ ബഹുമാനമുണ്ട്. എല്ലായ്പ്പോഴും എന്റെ ഹൃദയത്തിൽ അവർ ജീവിക്കും. എനിക്ക് അമ്മയെ പോലായായിരുന്നു.പാക്കിസ്ഥാനിൽ നിന്നും തിരിച്ചത്തെയ ശേഷം അവരാണ് എന്നെ നയിച്ചത്. എനിക്ക് വലിയ നഷ്ടമാണ് ഹമീദ് പറഞ്ഞു. അൻസാരി വ്യാജ പാക്കിസ്ഥാൻ തിരിച്ചറിയൽ കാർഡ് കൈവശം വച്ചതിന് 2012 നവംബറിൽ അറസ്റ്റ് ചെയ്യുകയും മൂന്ന് വർഷത്തോളം തടവിൽ കിടക്കുകയും ചെയ്തിരുന്നു.
Discussion about this post