കശ്മീരിലെ അമിതാവകാശമായിരുന്ന 370ാം അനുച്ഛേദം നേരത്തെ തന്നെ റദ്ദാക്കേണ്ടതായിരുന്നുവെന്ന് പ്രമുഖ നയതന്ത്രജ്ഞന് ടിപി ശ്രീനിവാസന്.’ആര്‍ട്ടിക്കിള്‍ 370 ബോംബിനും, പൊഖ്രാന്‍ ബോംബിനും സമാനതളേറെയാണെന്നും രണ്ടും ഇന്ത്യന്‍ സുരക്ഷയ്ക്ക് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. മനോരമയില്‍ എഴുതിയ ലേഖനത്തിലാണ് കേന്ദ്ര നടപടിയെ പുകഴ്ത്തി ടിപി ശ്രീനിവാസന് രംഗത്തെത്തിയത്.
”2019 ഓഗസ്റ്റ് അഞ്ചിന് രാജ്യസഭയില്‍ പൊട്ടിത്തെറിച്ച ‘ആര്‍ട്ടിക്കിള്‍ 370 ബോംബിനും’ 1998 മേയ് 11ന് പ്രധാനമന്ത്രി എ.ബി. വാജ്പേയിയുടെ പൊഖ്റാന്‍ ബോംബിനും സമാനതകളേറെയാണ്. ഇവ രണ്ടും ഇന്ത്യയുടെ സുരക്ഷയ്ക്ക് അനിവാര്യമായിരുന്നു, രണ്ടും വളരെ നേരത്തെ തന്നെ ചെയ്യേണ്ടതുമായിരുന്നു. ഒട്ടേറെ രാഷ്ട്രീയ നേതാക്കള്‍ ഇവ നടപ്പാക്കാനായി ചിന്തിച്ചിരുന്നെങ്കിലും ആഭ്യന്തര, രാജ്യാന്തര പ്രത്യാഘാതങ്ങളെ ഭയന്ന് ആര്‍ക്കും ധൈര്യമുണ്ടായിരുന്നില്ല. രണ്ടും വളരെ രഹസ്യമായിട്ടാണ് നടത്തിയത്”അദ്ദേഹം എഴുതുന്നു.
പൊഖ്റാന്‍ ബോംബ് പരീക്ഷണത്തിന് ഇന്ത്യയിലെ ഭൂരിഭാഗം ആളുകളുടെയും പിന്തുണയുണ്ടായിരുന്നു. അതേസമയം, കശ്മീരിലെയും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെയും ആളുകള്‍ ഇപ്പോഴത്തെ തീരുമാനം ബിജെപിയുടെ അജണ്ട നടപ്പാക്കലായി കാണുകയും എതിര്‍ക്കുകയും ചെയ്യും. പക്ഷേ, അവസാനം പൊഖ്റാന്‍ രണ്ടാമനെപ്പോലെ, പൊഖ്റാന്‍ ‘മൂന്നാമനെയും’ ഇന്ത്യന്‍ സമൂഹം സ്വീകരിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
തീരുമാനത്തിന്റെ അന്തിമഫലം കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീര്‍, ലഡാക്ക് എന്നിവയ്ക്ക് ഗുണം തന്നായാണ് ചെയ്യുന്നത് എന്ന കാര്യത്തില്‍ സംശയമില്ല.അതേസമയം ഇന്ത്യക്കുള്ളിലോ അതിര്‍ത്തിയിലോ രക്തച്ചൊരിച്ചില്‍ ഉണ്ടാകാതിരിക്കാന്‍ ജമ്മു കശ്മീരിലെ സ്ഥിതി ശ്രദ്ധാപൂര്‍വം നിരീക്ഷിക്കേണ്ടതുണ്ടെന്നും ടിപി ശ്രീനിവാസന് ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
Discussion about this post