കെവിൻ കൊലക്കേസിൽകോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിധി പറയും . രാവിലെ പതിനൊന്ന് മണിക്കാണ് വിധി. കെവിന്റെ കൊലപാതകം ദുരഭിമാനക്കൊലയായി പരിഗണിച്ചാൽ് വധശിക്ഷ വരെ ലഭിക്കാവുന്ന കേസാണിത്.
കോടതി ഈ മാസം 14ന് വിധിപറയാനിരുന്നതാണ്. ദുരഭിമാനക്കൊലയെന്ന പ്രോസിക്യൂഷൻ വാദത്തിൽ അവ്യക്തത ഉള്ളത് കൊണ്ട് വീണ്ടും ഇരുപക്ഷത്തിന്റെയും വിശദീകരണം കേൾക്കുകയായിരുന്നു. ് അന്തിമ വിധി പ്രസ്താവന വരുമ്പോൾ കേസ് ദുരഭിമാനക്കൊലയായി കോടതി പരിഗണിക്കുമോ എന്നതാണ് നിർണ്ണായകം. ദുരഭിമാനക്കൊലയാണെന്നു വിധി വന്നാൽ അപൂർവങ്ങളിൽ അപൂർവമായ കേസായി കണക്കാക്കി പ്രതികൾക്ക് വധശിക്ഷ വരെ ലഭിക്കാം.
തെന്മല ചാലിയക്കര സ്വദേശി നീനു ചാക്കോയെ വിവാഹം കഴിച്ചതിലുള്ള വിരോധം മൂലം നട്ടാശേരി സ്വദേശി കെവിൻ പി ജോസഫിനെ നീനുവിന്റെ സഹോദരന്റെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടു പോയി. ചാലിയക്കരയിൽ വച്ചു സംഘത്തിന്റെ കാറിൽ നിന്നു ഇറങ്ങിയോടിയ കെവിനെ ആറ്റിൽ വീഴ്ത്തി കൊലപ്പെടുത്തിയെന്നാണു കേസ്.
നീനുവിന് അച്ഛൻ ചാക്കോ ജോൺ, സഹോദരൻ സാനു ചാക്കോ എന്നിവരുൾപ്പടെ ആകെ 14 പ്രതികളാണ് കേസിൽ ഉള്ളത്.
Discussion about this post