ഇത്തവണത്തെ ഈദ് വിപണിയില്‍ മോദി കുര്‍ത്തയാണ് തരംഗം. മോദിയുടെ വസ്ത്രധാരണ രീതി പുതിയ ട്രന്റായി ഏറ്റെടുത്ത യുവജനങ്ങള്‍ക്കിടയില്‍ മോദി കുര്ത്തക്ക് ഏറെ ആവശ്യക്കാരാണുള്ളത്.റംസാന് അടുത്തതോടെ വസ്ത്രവ്യാപാര വിപണികളെല്ലാം സജീവമാണ്. തുണിത്തരങ്ങളില്‍ ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്നതും മോദി കുര്‍ത്തയാണ് എന്ന് വ്യാപാരികള്‍ പറയുന്നു.
ലിനന്‍ തുണിയില്‍ നിര്‍മ്മിക്കപ്പെട്ടവയാണ് മോദി കുര്‍ത്തകളില്‍ ഏറെയും.നേരത്തെ ജോര്‍ജെറ്റ് അല്ലെങ്കില്‍ കോട്ടണ്‍ തുണിയിലുളള കുര്‍ത്തകളാണ് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്നത്. എന്നാല്‍ ഇത്തവണ മോദി കുര്‍ത്തകള്‍ വിപണി കീഴടക്കി കഴിഞ്ഞു.
300 മുതല്‍ 2000 രൂപ വരെ വിലയുള്ള കുര്‍ത്തകള്‍ ലഭ്യമാണ്.എംബ്രോയിഢറിയിലെ വ്യത്യാസമനുസരിച്ചാണ് വില. മോദി ധരിക്കുന്നതിനു സമാനമായ ലൈറ്റ് നിറങ്ങള്‍ക്കാണ് ആവശ്യക്കാര്‍ ഏറെയും. താരതമ്യേന കുറഞ്ഞ നിരക്കിലാണ് ഖദറില്‍ തീര്‍ത്ത മോദി കുര്‍ത്തകള്‍ ലഭ്യമാകുന്നത്. കാലാവസ്ഥയ്ക്ക് അനുയോജ്യമായതിനാല്‍ മോദി കുര്‍ത്തയ്ക്ക് ആവശ്യക്കാര്‍ ദിനം പ്രതി വര്‍ദ്ധിച്ചു വരികയാണ് എന്നും വ്യാപാരികള്‍ പറയുന്നു.
Discussion about this post