പാക് സൈന്യത്തിന് മുന്നില്‍ അസാമാന്യ ധൈര്യം കാട്ടി മടങ്ങിയെത്തിയ അഭിനന്ദന്റെ മീശ സാമൂഹിക മാധ്യമങ്ങളില്‍ ഏറെ തരംഗം സൃഷ്ടിച്ചിരുന്നു.പലരും അഭിനന്ദന്റെ മീശ അനുകരിച്ചിരുന്നു.
എന്നാലിപ്പോള്‍ അഭിനന്ദൻ വർധമാൻ തന്റെ സ്റ്റൈലൻ മീശ
ഉപേക്ഷിച്ചിരിക്കുകയാണ്.ആത്മാഭിമാനത്തിന്റെയും ധീരതയുടെയും ചിഹ്നമായി ലോകം ആഘോഷിച്ച മീശ ഉപേക്ഷിച്ച് പുതിയ ലുക്കിലാണ് അഭിനന്ദൻ തിങ്കളാഴ്ച മിഗ് -21 പോര്‍വിമാനം പറത്താൻ എത്തിയത്. വ്യോമസേന മേധാവി ബി.എസ്. ധനോവയ്ക്കൊപ്പം പഠാൻകോട്ട് വ്യോമത്താവളത്തിൽ നിന്നാണ് അഭിനന്ദൻ മിഗ്–21 പറത്തിയത്.
ഗൺസ്ലിങ്ങർ മീശ (gunslinger moustache) എന്ന ഓമനപ്പേരിലാണ് അഭിനന്ദന്റെ മീശ ഇന്ത്യൻ വീരസങ്കൽപങ്ങളിലേക്ക് പറന്നിറങ്ങിയത്. വീതി കുറച്ച് ട്രിം ചെയ്ത മട്ടൻ ചോപ് താടിയും നീണ്ടുവളഞ്ഞു ഷെയ്പ് ചെയ്ത ഗൺസ്ലിങ്ങർ മീശയും ചേർന്ന ക്ലാസിക് കോംബിനേഷനായിരുന്നു ‘അഭിനന്ദൻ മീശ’യുടെ പ്രത്യേകത.18-19 നൂറ്റാണ്ട് കാലത്തെ ചില ബ്രിട്ടീഷ് കഥാപാത്രങ്ങളെ ഓര്‍മ്മിപ്പിക്കുന്നതാണ് ഈ മീശ.
Discussion about this post