താന്‍ ഉദ്ഘാടനം ചെയ്യേണ്ട യോഗം അലങ്കോലമാക്കിയ സിപിഎമ്മുകാര്‍ക്കെതിരെ നിയമപരമായി നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പിടി തോമസ് എംഎല്‍എ. സിപിഎമ്മുകാരെ പേടിച്ച് ഓടിയൊളിക്കില്ല. കുഴപ്പം കാണിച്ചവരെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ വിഷയം നിയമസഭയില്‍ ഉന്നയിക്കുമെന്നും പിടി തോമസ് പറഞ്ഞു.
തൃക്കാക്കര മുണ്ടംപാലത്ത് ഞായറാഴ്ച്ച വൈകിട്ടുണ്ടായ സംഭവത്തിലാണ് രൂക്ഷപ്രതികരണം.
തൃക്കാക്കര മണ്ഡലത്തിലെ മുണ്ടംപാലം റോഡുപണി, കനാല്‍ നിര്‍മാണം, കൂടാതെ രണ്ട് റോഡില്‍ ടൈല്വിരിക്കുന്നത്: ഇങ്ങനെ നാലു പദ്ധതികളുടെ ഉദ്ഘാടനത്തിന് കെട്ടിയ വേദിയില്‍ ഉദ്ഘാടകനായ എംഎല്‍എ എത്തും മുന്‍പും, പിന്നീട് എംഎല്‍എയുടെ സാന്നിധ്യത്തിലും വേദി പൊളിച്ചടുക്കി നഗരഭാ കൗണ്‍സിലര്‍മാര്‍ അടക്കം സിപിഎമ്മുകാരാണ്. ബോര്‍ഡുകളും കസേരകളും നശിപ്പിക്കുകയും. പിന്നെ മൈക്ക് അടക്കം സംവിധാനങ്ങള്‍ വാഹനത്തില്‍ കടത്തിക്കൊണ്ടു പോവുകയും ചെയ്തു. പിടി തോമസ് എംഎല്‍എ നില്ക്കെതന്നെ വേദിയിലെ കര്‍ട്ടണുകള്‍ കീറിയെറിയുകയും ചെയ്തു. ഒടുവില്‍ മേല്‍ക്കൂര മാത്രം അവശേഷിച്ചു.
എംഎല്‍എ ഫണ്ട് മാത്രമല്ല, നഗരസഭയുടെ പണവും ചിലവിട്ടാണ് പണികള്‍. അതിനാലാണ് തടഞ്ഞതെന്നാണ് പരിധിവിട്ട ഈ പ്രതിഷേധത്തിന് സിപിഎം പക്ഷത്തിന്റെ ന്യായം. തന്റെ നിലപാടില്‍ പരാതിയുള്ളവര്‍ക്ക് ചട്ടപ്രകാരം നടപടിയാകാമെന്നാണ് എംഎല്‍എയുടെ തിരിച്ചടി.
അക്രമത്തിന്റെ പേരില്‍ പിന്‍വാങ്ങില്ലെന്ന് പ്രഖ്യാപിച്ച് പിടി തോമസ് ഒന്നരമണിക്കൂറോളം സ്ഥലത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചപ്പോള്‍, അലങ്കോലമായ വേദിയിലെങ്കിലും യോഗംനടത്താന് പൊലീസ് തന്നെ സംവിധാനമൊരുക്കുകയായിരുന്നു.
Discussion about this post