ദേശീയ പൗരത്വ രജിസ്റ്റർ (എൻആർസി) ബംഗ്ലാദേശിനെ ബാധിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അതിനെ കുറിച്ച് ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് പ്രധാനമന്ത്രി ഉറപ്പ് നൽകി.
ന്യൂയോർക്കിലെ ഐക്യരാഷ്ട്ര പൊതു സഭ സമ്മേളനത്തിന് മുന്നോടിയായാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. വളരെ സൗഹാർദ്ദപരമായ കൂടിക്കാഴ്ച ആണ് നടന്നതെന്ന് ബംഗ്ലാദേശ് വിദേശകാര്യമന്ത്രി എ കെ അബ്ദുൾ മോമെൻ മോമെൻ പറഞ്ഞു. ദേശീയ പൗരത്വ രജിസ്റ്റർ പ്രശ്നങ്ങൾ, നദികളിലെ വെളളം പങ്കിടുന്ന വിഷയങ്ങളും ഉഭയകക്ഷി യോഗത്തിൽ ചർച്ച ചെയ്തു.
ദേശീയ പൗരത്വ രജിസ്റ്റർ പ്രശ്നം ബംഗ്ലാദേശിനെ സംബന്ധിച്ചിടത്തോളം വളരെയധികം ആശങ്ക ജനകമാണ്.ബംഗ്ലാദേശും ഇന്ത്യയും തമ്മിലുളള ബന്ധം വളരെ മികച്ചതാണ്്. അതിനാൽ പ്രശ്നങ്ങൾ വളരെ ശ്രദ്ധയോടെ പരിഹരിക്കപ്പെടുമെന്ന് മോദി പറഞ്ഞു. പ്രശ്നങ്ങൾ പരിഹരിക്കാൻ ഇന്ത്യൻ ഉദ്യോഗസ്ഥർ പ്രവർത്തിക്കുമെന്ന് മോദി ഹസീനയ്ക്ക് ഉറപ്പ് നൽകി. ഒക്ടോബർ അഞ്ചിന് ഇരു നേതാക്കളും ഡൽഹിയിൽ കൂടിക്കാഴ്ച നടത്തും. വിശദമായ ചർച്ച ഡൽഹിയിലെ കൂടിക്കാഴ്ചയിൽ ഉണ്ടാകുമെന്നും മോമെൻ കൂട്ടിച്ചേർത്തു.
Discussion about this post