കൂടത്തായി കൊലപാതകക്കേസില്‍ പ്രതി ജോളിയടക്കം മൂന്ന് പേരുടെ ജാമ്യാപേക്ഷ കോടതി തള്ളി.മൂന്ന് പ്രതികളുടെയും റിമാന്‍ഡ് കാലവധി നീട്ടി.14 ദിവസത്തേക്കാണ് റിമാന്‍ഡ് കാലാവധി നീട്ടിയിരിക്കുന്നത്.താമരശശേരി കോടതിയുടെതാണ് ജാമ്യാപേക്ഷ തള്ളിയത്.
മുഖ്യ പ്രതി പൊന്നാമറ്റം വീട്ടില്‍ റോയിയുടെ ഭാര്യ ജോളി(47), രണ്ടാം പ്രതി കക്കാവയല്‍ മഞ്ചാടിയില്‍ വീട്ടില്‍ എം.എസ്. മാത്യു (44), മൂന്നാം പ്രതി താമരശ്ശേരി പള്ളിപ്പുറം തച്ചംപൊയില്‍ മുള്ളമ്പലത്തില്‍ വീട്ടില്‍ പ്രജികുമാര്‍(48) എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.
അതേസമയം, മരിച്ച റോയ് തോമസിന്റെ സഹോദരന് റോജോ, സഹോദരി റെഞ്ചി, റോയിയുടെ രണ്ട് മക്കള്‍ എന്നിവരുടെ സാമ്പിളുകള്‍ ഡിഎന്‍എ പരിശോധനക്കായി കഴിഞ്ഞ ദിവസം ശേഖരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഫോറന്‍സിക് സയന്‍സ് വിഭാഗത്തിലെത്തിയാണ് നാല് പേരും സാമ്പിളുകള്‍ നല്‍കിയതത്. കല്ലറയില്‍ നിന്ന് പുറത്തെടുത്ത മൃതദേഹാവശിഷ്ടങ്ങള്‍ കൂടത്തായിയില്‍ കൊല്ലപ്പെട്ടവരുടേത് തന്നെയാണെന്ന് ഉറപ്പിക്കാനാണ് ഡിഎന്‍എ പരിശോധന.
Discussion about this post