ബലാത്സംഗക്കേസിലെ പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് സമന്‍സ്. കുറുവിലങ്ങാട് പോലീസാണ് സമന്‍സ് നല്‍കിയത്. നവംബര്‍ 11 ന് നേരിട്ട് ഹാജരാവണമെന്ന് ആവശ്യപ്പെട്ടാണ് ഫ്രാങ്കോ മുളയ്ക്കലിന് സമന്‍സ് അയച്ചിരിക്കുന്നത്. കോട്ടയം ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരാവാനാണ് ഫ്രാങ്കോയോട് ആവശ്യപ്പെട്ടത്.
അതേസമയം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അപമാനിക്കാന്‍ ശ്രമിക്കുന്നെന്ന് വീണ്ടും പരാതിയുമായി ഇരയാക്കപ്പെട്ട കന്യാസ്ത്രീ രംഗത്തെത്തി.
അനുയായികളിലൂടെ യൂട്യൂബ് ചാനലുണ്ടാക്കി അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്നാണ് ഇരായാക്കപ്പെട്ട കന്യാസ്ത്രീ ദേശീയവനിതാ കമ്മീഷനും സംസ്ഥാനവനിതാ കമ്മീഷനും നല്കിയ പരാതിയില്‍ പറയുന്നത്.
ഫ്രാങ്കോ മുളയ്ക്കലിന്റെ നേത്യത്വത്തില്‍ ആരംഭിച്ച യൂട്യൂബ് ചാനലാണ് ക്രിസ്റ്റിയന്ടൈംസ്. ഈ ചാനലിനെതിരെ കുറുവിലങ്ങാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് സാമൂഹ്യമാദ്ധ്യമങ്ങളില്‍ കൂടി ഇരയെ തിരിച്ചറിയാനിടയാക്കുന്ന വീഡിയോകള്‍ ഇറക്കിയത്.
Discussion about this post