കോൺഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ദുവിന് കർതാർപൂർ സന്ദർശിക്കാൻ രാഷ്ട്രീയ അനുമതി തേടേണ്ടി വരുമെന്ന് വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കി. നവംബർ ഒൻപതിന് കർതാർപൂർ ഇടനാഴിയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനുളള പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ക്ഷണം സിദ്ദു സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിദേശകാര്യമന്ത്രാലയം വ്യക്താവ് രവീഷ് കുമാർ പ്രസ്താവനയിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.
പാക്കിസ്ഥാനിലെ കർതാർപൂർ ഇടനാഴി ഉദ്ഘാടനത്തിലേക്കുളള തീർത്ഥാടകരുടെ പട്ടികയിൽ മുതിർന്ന കോൺഗ്രസ് നേതാവ് ഉണ്ടോയെന്ന ചോദിച്ചിരുന്നു. പട്ടികയിലുളള രാഷ്ട്രീയ നേതാക്കളും, പാക്കിസ്ഥാൻ സർക്കാർ ക്ഷണിച്ചവരും രാഷ്ട്രീയ അനുമതി തേടേണ്ടി വരുമെന്ന് കുമാർ പറഞ്ഞു.
സുപ്രധാനമായ കർതാർപൂർ ഇടനാഴി കരാർ ഒക്ടോബർ 24 നാണ് ഇന്ത്യയും പാക്കിസ്ഥാനും ഒപ്പു വച്ചു.ഇരു രാജ്യങ്ങളും തമ്മിലുളള കരാർ പ്രകാരം ഇന്ത്യൻ തീർത്ഥാടകരെ പാക്കിസ്ഥാനിലെ ഗുരുദ്വാര ദർബാർ സാഹിബിലേക്ക് വിസരഹിത സന്ദർശനം നടത്താൻ പാക്കിസ്ഥാൻ അനുവദിക്കും.
Discussion about this post