ഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. അമിത് ഷായുടെ ഡല്‍ഹിയിലെ വസതിയിലെത്തിയാണ് തുഷാര്‍ വെള്ളാപ്പള്ളി കൂടിക്കാഴ്ച നടത്തിയത്. ഇരുവരും തമ്മിലുള്ള ചര്‍ച്ച അര മണിക്കൂറോളം നീണ്ടു നിന്നു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് സംബന്ധിച്ച് ചര്‍ച്ച നടത്തിയെന്ന് തുഷാര്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം വ്യക്തമാക്കി. തിരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനവുമായുള്ള കാര്യങ്ങളില്‍ അമിത് ഷായുടെ നേരിട്ടുള്ള മേല്‍നോട്ടം ഉണ്ടാകുമെന്ന ഉറപ്പും കൂടിക്കാഴ്ചയില്‍ ലഭിച്ചതായി തുഷാര്‍ കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് പോസ്റ്റ്:
കേരളത്തിലെ രാഷ്ട്രീയസാഹചര്യങ്ങളെ കുറിച്ചും NDA യുടെ മുന്നോട്ടുള്ള പ്രയാണത്തേക്കുറിച്ചും കേന്ദ്ര ആഭ്യന്തര മന്ത്രിയും ബി.ജെ.പി ദേശീയ അദ്ധ്യക്ഷനുമായ അമിത്ഷാ ജിയെ സന്ദർശിച്ചു ചർച്ച നടത്തി.
അമിത് ഭായിയുടെ ഒട്ടേറെ നിർദ്ദേശങ്ങളും കാഴ്ച്ചപ്പാടുകളും മുന്നോട്ടുള്ള രാഷ്ട്രീയ ജീവിതത്തിൽ വലിയ ഉത്തേജനമാണ് നൽകുന്നത്.
https://www.facebook.com/ThusharVellappallyofficial/photos/a.300317560117258/1697951367020530/?type=3&__xts__%5B0%5D=68.ARDcUWWI7JMO3ScOuh9W8fOWsPL2i3nsQq5911v5CaHqZ8N0EWifiKuNAF0bhTAaEu8vQdfLuAUFvO2J2lVVXmbofhvMRrZV5RVLGOHrtT_8rSwdTI7vjv-3wC0RNbbgKV6eusmDfq4R3gQjfXyiVWfdKwNVMsFds5eMs3mKqQmbNCDApNSZcqyN_8LW-mSY_g9U-vJ17YvOq32vVKqXe-F0knRGMaRUpy2IpbBMr0thTzV2uSyTPmXw2eoUJ0J9Z3kIbTwgSC8vzYMGrinHN6QB6HZ3tXDEgZ1DIhmVl_arE1oO55yUAMzXb0BpuLZYkznwa4vR98e-tmiLGbEU1y52FA&__tn__=-R
Discussion about this post