ആമസോൺ ഷോപ്പിംഗ് വെബ്സൈറ്റ് ഉടമ ജെഫ് ബെസോസ് ഇന്ത്യയിലെത്തി. ചൊവ്വാഴ്ച, ഡൽഹിയിലെ രാജ്ഘട്ടിൽ ഗാന്ധി സ്മാരകം സന്ദർശിച്ച ജെഫ് ബെസോസ്, തന്റെ അനുഭവങ്ങളെ പറ്റി ട്വിറ്ററിൽ കുറിച്ചത് “ഇന്ത്യയിൽ വന്നിറങ്ങി, ലോകം അക്ഷരാർത്ഥത്തിൽ മാറ്റിമറിച്ച വ്യക്തിക്ക് ആദരവുകളർപ്പിച്ചു കൊണ്ട് ഒരു സുന്ദര സായാഹ്നം ഞാൻ ചിലവിട്ടു.” എന്നാണ്.പരമ്പരാഗത ഇന്ത്യൻ വസ്ത്രങ്ങൾ ധരിച്ചാണ് ജെഫ് ബെസോസ് ഗാന്ധി സ്മൃതി സന്ദർശിച്ചത്.ലോക സമ്പന്നരിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന ജെഫ് ബെസോസ്,ചെറുകിട വ്യവസായ സംരംഭങ്ങളുമായി ചേർന്ന് ആമസോൺ കമ്പനി നടത്തുന്ന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതാണ്.
Discussion about this post