ഡല്‍ഹി: സംസ്ഥാനങ്ങള്‍ക്ക് ഗവര്‍ണര്‍ പദവി ആവശ്യമില്ലെന്ന് ഗവര്‍ണര്‍ക്കെതിരെ വിമർശനവുമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഗവര്‍ണര്‍മാര്‍ ഭരണഘടന അനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും ഗവര്‍ണര്‍മാരുടെ പ്രസക്തിയെ കുറിച്ച് ചിന്തിക്കേണ്ട സമയമായെന്നും സീതാറാം യെച്ചൂരി പറയുന്നു. കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൗരത്വ ഭേദഗതി നിയമത്തെ സംബന്ധിച്ച് വീടുകള്‍ കയറി ബോധവത്കരണം നടത്തും. പൗരത്വ രജിസ്റ്റര്‍ സംബന്ധിച്ചും ജനസംഖ്യാ രജിസ്റ്റര്‍ സംബന്ധിച്ചും ഉള്ള പ്രശ്നങ്ങള്‍ ജനങ്ങളോട് വിശദീകരിക്കും. ജനസംഖ്യാ രജിസ്റ്ററുമായി ജനങ്ങള്‍ സഹകരിക്കരുതെന്നും സി.പി.എം ആഹ്വാനം ചെയ്യുന്നതായി യെച്ചൂരി പറഞ്ഞു. പൗരത്വ ഭേദഗതിയെ എതിര്‍ത്ത സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരോട് ജനസംഖ്യാ രജിസ്റ്ററുമായി സഹകരിക്കരുതെന്ന് ആവശ്യപ്പെടുമെന്നും യെച്ചൂരി പറയുന്നു.
Discussion about this post