റെയിൽവേയുടെ സമഗ്രവികസനത്തിന് പദ്ധതികൾ പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ. വിനോദസഞ്ചാരകേന്ദ്രങ്ങൾ ബന്ധിപ്പിക്കുന്ന തേജസ് പോലുള്ള കൂടുതൽ സർവീസുകൾ ആരംഭിക്കുമെന്നും, റെയിൽവേയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ വൻകിട സോളർ കേന്ദ്രങ്ങൾ നിർമ്മിക്കുമെന്നും നിർമ്മല സീതാരാമൻ വെളിപ്പെടുത്തി.2030-നുള്ളിൽ സൗരോർജ്ജത്തിൽ സ്വയം പര്യാപ്തത നേടുകയാണ് ഇന്ത്യൻ റെയിൽവേയുടെ ലക്ഷ്യം.
അഹമ്മദാബാദിനെയും മുംബൈ നഗരത്തെയും ബന്ധിപ്പിച്ച് 508 കിലോമീറ്റർ നീളമുള്ള അതിവേഗ ബുള്ളറ്റ് റെയിൽപാത നിർമ്മിക്കുമെന്നും മന്ത്രി പറഞ്ഞു. ഈ ബുള്ളറ്റ് ട്രെയിൻ സംരംഭം 2023-ൽ പൂർത്തിയാക്കും.148 കിലോമീറ്റർ ദൂരത്തിൽ, മെട്രോ മാതൃകയിൽ പണി കഴിപ്പിക്കുന്ന ബാംഗ്ലൂർ സബർബൻ റെയിൽപാതയ്ക്ക് 18, 600 കോടി രൂപ വകയിരുത്തിയിട്ടുണ്ട്
Discussion about this post