ഡൽഹി: പാര്‍ലമെന്റില്‍ രാജീവ് ഗാന്ധിയല്ല രാജീവ് ഫിറോസ് ഖാന് ആണെന്ന് ബിജെപി എംപി പര്‍വേശ് വര്‍മ. ഇന്ദിരാ ഗാന്ധി ഒരു മുസ്ലീമിനെയാണ് വിവാഹം ചെയ്തത്. അതുകൊണ്ട് ഗാന്ധി കുടുംബം മുസ്ലീങ്ങളാണ്. എന്നാല്‍ അവര്‍ മതത്തെ മറച്ചുവെക്കുകയാണെന്നും പര്‍വേശ് വര്‍മ പറഞ്ഞു. പശ്ചിമ ഡൽഹിയില്‍ നിന്നുള്ള എംപിയാണ് അദ്ദേഹം.
ചരിത്രപരമായ സത്യത്തെ കോണ്‍ഗ്രസ് ഇല്ലാതാക്കുകയാണ് ചെയതതെന്ന് വര്‍മ കുറ്റപ്പെടുത്തി. ഇന്ദിരാ ഗാന്ധി മുസ്ലീമായ ഫിറോസ് ഖാനെയാണ് വിവാഹം ചെയ്തത്. തുടര്‍ന്ന് അവര്‍ ഇസ്ലാമിലേക്ക് മതം മാറി മുസ്ലീം പേര് സ്വീകരിച്ചു. എന്നാല്‍ ഇന്ദിരയുടെ പിതാവ് ജവഹര്‍ലാല്‍ നെഹ്റു ഗാന്ധിയെന്ന പേര് സ്വീകരിക്കാന്‍ ഫിറോസ് ഖാനെ നിര്‍ബന്ധിച്ചെന്നും പര്‍വേശ് വര്‍മ പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തില്‍ നിന്ന് ബിജെപി ഒരിക്കലും പിന്നോട്ട് പോകില്ലെന്ന് പര്‍വേശ് വര്‍മ പറഞ്ഞു. ഇത് രാജീവ് ഫിറോസ് ഖാന്റെ സര്‍ക്കാരല്ല. ഇത് നരേന്ദ്ര മോദിയുടെ സര്‍ക്കാരാണ്. നേരത്തെ ഷാ ബാനോ കേസില്‍ സുപ്രീം കോടതി വിധിയെ മറികടക്കാന്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍ ഇടപെട്ടിരുന്നുവെന്നും, അതിലൂടെയാണ് എല്ലാ കുഴപ്പങ്ങളും ഉണ്ടായതെന്നും വര്‍മ കുറ്റപ്പെടുത്തി.
അതേസമയം പര്‍വേശ് വര്‍മ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ അംഗങ്ങള്‍ ലോക്സഭയില്‍ നിന്ന് ഇറങ്ങി പോയി. ജയ് ശ്രീറാം വിളികളോടെയാണ് വര്‍മ സംസാരം ആരംഭിച്ചത്. ജയ് ശ്രീറാം വിളി ജനങ്ങളുടെ പാപങ്ങള്‍ കഴുകി കളയുമെന്നും പര്‍വേശ് വര്‍മ കൂട്ടിച്ചേർത്തു.
Discussion about this post