ഡി.ജി.പി ലോക്നാഥ് ബെഹ്റക്കെതിരെ ഗുരുതരമായ ആരോപണവുമായി കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ.പോലീസ് ക്വാർട്ടേർഴ്സ് നിർമ്മിക്കാൻ അനുവദിച്ച തുകയായ രണ്ടു കോടി 81 ലക്ഷം രൂപ, ഡിജിപിക്കും എഡിജിപിമാർക്കും വില്ലകൾ നിർമ്മിക്കാൻ വക മാറ്റിയെന്നാണ് സിഎജി റിപ്പോർട്ടിലെ പരാമർശം.
വാഹന സൗകര്യം കുറവുള്ള സ്റ്റേഷനുകളിൽ വാഹനം വാങ്ങുന്നതിനായി വിതരണക്കാർക്ക് സർക്കാരിന്റെ അനുമതിയില്ലാതെ മുൻകൂറായി 33 ലക്ഷം രൂപ നൽകിയെന്നും, ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ വാങ്ങിയതിൽ നടപടിക്രമങ്ങൾ പാലിക്കാതെ ചട്ടങ്ങൾ ലംഘിച്ചുവെന്നും റിപ്പോർട്ടിൽ സി.എ.ജി വെളിപ്പെടുത്തിയിട്ടുണ്ട്. റിപ്പോർട്ട് സി.എ.ജി നിയമസഭയിൽ സമർപ്പിച്ചു കഴിഞ്ഞു.അഞ്ചു ജില്ലകളിലായി 1588 ഹെക്ടർ മിച്ചഭൂമി ഏറ്റെടുക്കുന്നതിൽ കാലതാമസം വരുത്തിയതിന് റവന്യൂ വകുപ്പിനെയും റിപ്പോർട്ടിൽ വിമർശിക്കുന്നുണ്ട്.
Discussion about this post