സിമി എന്ന സംഘടന പേരുമാറ്റി പുതിയ രൂപത്തിൽ വന്നതാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അവർ തീവ്രവാദത്തിന് ഫണ്ട് ചെയ്യുന്നുണ്ടെന്നും, യാതൊരുവിധ ദയവും അവരോട് തോന്നേണ്ട ആവശ്യമില്ലെന്നും, തിരിച്ചറിയപ്പെടാതെ ഇരിക്കാൻ പേരുമാറ്റി വന്നവർ, ആളെ തിരിച്ചറിയാതെ കൊല്ലപ്പെടുമെന്ന് യോഗി താക്കീത് നൽകി. മരിക്കാൻ തയ്യാറായി ഒരാൾ വന്നാൽ അയാൾ എങ്ങനെ ജീവനോടെ ഇരിക്കുമെന്നും അദ്ദേഹം ചോദിച്ചു.
പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് പിന്നിൽ വളരെ വലിയൊരു ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ഉത്തർപ്രദേശിൽ അങ്ങോളമിങ്ങോളം നടന്ന കലാപങ്ങളുടെ പുറകിൽ പണമിറക്കിയത് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയാണെന്ന് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. പ്രക്ഷോഭകർക്കെതിരെയും തീവ്രവാദികൾക്കെതിരെയും യാതൊരു മയവുമില്ലാത്ത നിലപാടാണ് ഉത്തർപ്രദേശ് സർക്കാർ സ്വീകരിക്കുന്നത്.
Discussion about this post