മാഹി: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികളുടെ ഭാഗമായി മാഹിയിലെ എല്ലാ ബാറുകളും മാര്‍ച്ച് 31 വരെ അടച്ചിടാൻ തീരുമാനം. പുതുച്ചേരി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ ഉത്തരവ് പ്രകാരമാണ് ബാറുകള്‍ അടച്ചിടാന്‍ തീരുമാനിച്ചത്.
മദ്യക്കടയും, പരിസരങ്ങളും ശുചിത്വമായി സൂക്ഷിക്കാന്‍ ഈ തീരുമാനത്തിലൂടെ സാധിക്കുമെന്നും ഉത്തരവില്‍ പറയുന്നു. പോണ്ടിച്ചേരി അബ്കാരി ആക്ട് 199 (എ) 1970 നിയമമനുസരിച്ചാണ് ഉത്തരവ്.
ടൂറിസം മേഖലയിലെ ബാര്‍ അറ്റാച്ച്ഡ് ഹോട്ടലുകള്‍ക്കും ഉത്തരവ് ബാധകമായിരിക്കുമെന്ന് അധികൃതർ പറഞ്ഞു. ബാറുകള്‍ അടച്ചിടുന്നതിലൂടെ ജനക്കൂട്ടത്തെ ഒരു പരിധിവരെ തടയാനാകുമെന്നാണ് വിലയിരുത്തല്‍.
Discussion about this post