ലോക്ഡൗൺ കാലഘട്ടം കഴിഞ്ഞാൽ വിദേശത്തു നിന്നും മടങ്ങിയെത്തുന്നത് ലക്ഷക്കണക്കിന് പ്രവാസികൾ.അന്താരാഷ്ട്ര വിമാന സർവീസുകൾ ആരംഭിച്ചാൽ ഏതാണ്ട് മൂന്നു ലക്ഷം മുതൽ അഞ്ചര ലക്ഷം വരെ മലയാളികൾ മടങ്ങിയെത്തുമെന്നാണ് സർക്കാർ വിലയിരുത്തുന്നത്.കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആണെങ്കിൽ പോലും 10, 000 മുതൽ 25,000-ൽ അധികം പേരെ വരെ നിരീക്ഷണത്തിൽ പാർപ്പിക്കേണ്ടി വരും.മടങ്ങിയെത്തുന്ന പ്രവാസികൾ കോവിഡ് പരിശോധന നടത്തി നെഗറ്റീവ് ആണെങ്കിൽ നോർക്കയുടെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണമെന്ന് സർക്കാർ അറിയിച്ചു.
രോഗലക്ഷണങ്ങളുള്ളവരെ വിമാനത്താവളത്തിൽ വച്ച് തിരിച്ചറിഞ്ഞാൽ കോവിഡ് ആശുപത്രികളിലോ ക്വാറന്റൈൻ കേന്ദ്രങ്ങളിലോ പാർപ്പിക്കും. താല്പര്യമുള്ളവരെ സ്വന്തം ചിലവിൽ ഹോട്ടലുകളിലും ക്വാറന്റൈൻ ചെയ്യാൻ അനുവദിക്കും.കേരളത്തിലേക്ക് വരുന്നതിന് എത്ര ദിവസം മുമ്പാണ് പരിശോധന നടത്തേണ്ടതെന്ന് സർക്കാർ അറിയിക്കും.സന്ദർശക വിസയുടെ കാലാവധി കഴിഞ്ഞു വിദേശത്ത് തങ്ങുന്നവർക്കും,വൃദ്ധർക്കും, ഗർഭിണികൾക്കും, കുട്ടികൾക്കും,രോഗികൾക്കും മുൻഗണന ഉണ്ടായിരിക്കുമെന്നും സംസ്ഥാന സർക്കാർ അറിയിച്ചു
Discussion about this post