In Facebook- നിതിൻ കാഞ്ഞിരപ്പുഴ
പുലർച്ച 3 മണിക്ക് ഷൈൻ ന്റെ ഫോൺ കോൾ. അവനും ഗർഭിണിയായ അവന്റെ ഭാര്യയും സ്റ്റെനി എന്ന സുഹൃത്തും, അനീഷും, അനൂപും അവരുടെ ഭാര്യമാരും കുട്ടികളുമടക്കം മൂന്ന് കാറിലായ് ബീഹാറിൽ നിന്ന് കേരളത്തിലേക്ക് റോഡ് മാർഗ്ഗം യാത്ര പുറപെട്ട് രണ്ട് ദിവസമായിരുന്ന സന്ദർഭത്തിൽ ഫോൺ എടുത്തത് ഒന്ന് ശ്വാസം അടക്കി പിടിച്ച് കൊണ്ട് തന്നെയായിരുന്നു. ഷൈൻ പറഞ്ഞത് ഇങ്ങനെയും; ഡാ വരുന്ന വഴിയിൽ നിസാമാബാദ് ജില്ലയിൽ (തെലങ്കാന) വെച്ച് അനീഷിന്റെ കാർ ലോറിയിൽ ഇടിച്ചു, അടുത്തുള്ള ഗവൺമന്റ് ആശുപത്രിയിലാണിപ്പോൾ സഹയത്തിനു ആരുമില്ല നീ വേഗം എന്തെങ്കിലും ഒന്ന് ചെയ്യ്. ഞാൻ ലൊക്കേഷൻ വാട്സാപ്പ് ചെയ്യാം. അൽപ്പം ഗുരുതരമാണു…
അടുത്ത നിമിഷം തന്നെ ഞാൻ തെലങ്കാനയുടെ നോർത്ത് സോൺ ചുമതലയുളള മലയാളി അസോസിയേഷൻ വൈസ് പ്രസിഡന്റ് കൂടിയായ Jyothir Mayan സാറിനെ ഫോണിൽ ബന്ധപെട്ട് കാര്യം അവതരിപ്പിച്ചു, മറുപടി ഇങ്ങനെയും”നിധിൻ, ഇപ്പോൾ അവിടെ ആശുപത്രിയിൽ നിൽക്കുന്നവരോട് എന്നെ വിളിക്കാൻ പറയൂ, ഞാൻ ഇപ്പോൾ തന്നെ അങ്ങാട്ട് പോവാം.ഫോൺ കട്ട് ചെയ്ത് ഷൈൻ നെ വിളിക്കുംബോഴേക്കും അവന്റെ മറുപടി: അനീഷും, ഒന്നര വയസ്സുളള മോളും, സ്റ്റെനിയും മരണപെട്ടു എന്നും, ഭാര്യക്കും മൂത്ത കുഞ്ഞിനു ഗുരുതര പരുക്ക് ഉണ്ടെന്നുമാണു.
മെയ് ഒന്നാം തിയതി രാജ്യത്ത് ട്രെയിൻ സർവ്വീസ് തുടങ്ങി അന്നുമുതൽ കാത്തിരിക്കുകയായിരുന്നു ബീഹാറിൽ ഇതുപോലെയുളള നൂറു കണക്കിനു മലയാളികൾ, സർക്കാരുമായ് ബന്ധപെട്ടവരോടെല്ലാം അവർ അന്വേഷിച്ചു, കേരളത്തിൽ നിന്ന് ബീഹാറിലേക്ക് ട്രെയിൻ വന്നപ്പോൾ ആ ട്രെയിനിൽ തിരിച്ച് പോകാൻ
കഴിയും എന്നാശിച്ചിരുന്നവരായിരുന്നു മലയാളികളിൽ ഭൂരിഭാഗവും അവരുടെ കൂട്ടത്തിൽ മരണപെട്ട അനീഷും കുടുംബവും ഉണ്ട്..
2500 കിലോമീറ്റർ ദൂരം, എന്തിനായിരുന്നു ഈ സാഹസികത??? അനൂപിന്റെയും, ഷൈൻ ന്റെയും ഭാര്യമാർ ഗർഭിണികളാണു, ഈ സമയത്ത് ഇന്ത്യയിൽ ഏറ്റവും മോശം ആരോഗ്യമേഘലയായ ബീഹാറിൽ ഇതുപോലൊരു പ്രതികൂല സാഹചര്യത്തിൽ നിങ്ങൾ നിൽക്കുമോ? അതു തന്നെയായിരുന്നു ഈ സാഹസികതക്ക് കാരണം.
ഇവർ നാട്ടിലെത്താൻ വേണ്ടി കഴിഞ്ഞ 15 ദിവസങ്ങളായ് മുട്ടാത്ത വാതിലുകളില്ലാ, കലക്ടർ, സർക്കാർ,ജനപ്രതിനിധികൾ, മാധ്യമങ്ങൾ അങ്ങനെ പലരോടും ഫോണിൽ ബന്ധപെട്ടിരുന്നു ബീഹാറിലേക്കൊരു ട്രെയിൻ സർവ്വീസ് എന്ന ആവശ്യത്തിനായ്.. കേരളം നംബർ വൺ അണു അവിടേക്ക് ഇതുപോലെ അന്യ സംസ്ഥാനത്ത് നിന്ന് മലയാളികൾ വന്നാൽ കൊവിഡ് കേസുകൾ കൂടും, സർക്കാർ മലയാളികളുടെ ജീവനു മുകളിൽ പടുത്തുയർത്ത ഇമേജ് തകരും… അതുകണ്ട് മരിക്കുന്നവർ അവിടെ കിടന്ന് മരിക്കട്ടെ എന്ന് ആയിരുന്നു സർക്കാർ ഭാഷ്യം എന്ന് പറയുന്നതിൽ തെറ്റില്ല..
സമാനമായ ഒരു കേസിനെ പറ്റി ഇന്നലെ ഒരു ചാനൽ ചർച്ചയിൽ ഒരു സംസ്ഥാന മന്ത്രി പറയുന്നത് കേട്ടു വൈകാരികമായ കഥകൾ ഉണ്ടാകാം അന്യ സംസ്ഥാനത്തുളള മലയാളികൾക്ക് പക്ഷേ അത് പരിഗണിച്ച് കേരളത്തിലേക്ക് മലയാളികളെ കൊണ്ടു വരുകയല്ല ശരിയായ തീരുമാനം എന്നാണു..
ഇതൊരു അപകട മരണമല്ല രാജ്യത്തുടനീളം 800 നു അടുത്ത് ട്രെയിൻ സർവ്വീസുകൾ നടത്തിയിട്ടും കേരള സർക്കാരിനു ഒരു ട്രെയിൻ പോലും അന്യ സംസ്ഥാനത്തേക്ക് അയക്കാൻ കഴിഞ്ഞില്ലങ്കിൽ എന്റെ സുഹ്രുത്തിനെയും കുടുംബത്തെയും കേരള സർക്കാർ കൊന്നതാണു എന്ന് പറയേണ്ടി വരും.
“കരളുറപ്പുളള കേരളം അല്ല” “സ്വാർത്ഥതയുടെ കേരളം” അല്ലങ്കിൽ “ഹൃദയമില്ലാത്ത കേരളം”
ഈയൊരു അവസ്ഥയിൽ തെലങ്കാനയിലെ എന്റെ നല്ലവരായ മലയാളി അസോസിയേഷൻ ഭാരവാഹികളും പ്രത്യേകിച്ച് ലിബി ബെഞ്ജമിൻ, ജ്യോധിർമ്മയൻ, അവരുടെ സഹായത്തിനും നന്ദി രഖപെടുത്തുന്നു.
https://www.facebook.com/nithin.kanhirapuzha/posts/3048643145224535
Discussion about this post