ഡല്‍ഹി: അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഓഗസ്റ്റിന് മുന്‍പായി പുനരാരംഭിക്കാനാണ് ശ്രമിക്കുന്നതെന്ന് കേന്ദ്ര വ്യോമയാനമന്ത്രി ഹര്‍ദീപ് സിംഗ് പുരി. ഉപാധികളോടെ ആഭ്യന്തര സര്‍വീസുകള്‍ മെയ് 25 മുതല്‍ ആരംഭിക്കാന്‍ തീരുമാനിച്ചതിന് പിറകെയാണ് അന്താരാഷ്ട്ര സര്‍വീസുകള്‍ കൂടി തുടങ്ങുന്നതിനെക്കുറിച്ച് വ്യോമയാന മന്ത്രാലയം ആലോചിക്കുന്നത്.
കൊറോണ വ്യാപനം മൂലം മാര്‍ച്ച് 25 ന് നിര്‍ത്തിവെച്ച അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ആഗസ്റ്റ് മാസത്തിന് മുന്‍പായി പുനരാരംഭിക്കാനാണ് വ്യോമയാന മന്ത്രാലയം ശ്രമിക്കുന്നത്. സര്‍ക്കാര്‍ തലത്തില്‍ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുകയാണെന്നും വേഗത്തില്‍ തന്നെ സര്‍വീസുകള്‍ തുടങ്ങാനാകുമെന്നും വ്യോമയാനമന്ത്രി ഹര്‍ദീപ് സിംഗ് പുരി അറിയിച്ചു.
ഓരോ രാജ്യങ്ങളിലെയും നിലവിലെ അവസ്ഥയും ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങളും അനുസരിച്ചായിരിക്കും തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post