ഡൽഹി: ഇന്ത്യാ– ചൈനാ അതിർത്തിയിൽ വീരമൃത്യു വരിച്ച ധീര ജവാന്റെ മൃതദേഹം ചുമലിലേറ്റി ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ. 27 വയസുള്ള ഗണേഷ് റാം എന്ന ജവാന്റെ മൃതദേഹമാണ് മുഖ്യമന്ത്രി നേരിട്ടെത്തി ഏറ്റുവാങ്ങിയത്.
ഛത്തീസ്ഗഡിലെ കങ്കർ സ്വദേശിയാണ് ഗണേഷ്. ജവാന്റെ കുടുംബത്തിന് 20 ലക്ഷം രൂപയും കുടുംബത്തിലെ അംഗത്തിന് സർക്കാർ ജോലിയും നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇതിനൊപ്പം ഗണേഷ് റാമിന്റെ ഗ്രാമത്തിലെ സർക്കാർ സ്കൂളിന് ധീരജവാന്റെ പേര് നൽകുമെന്നും സർക്കാർ വ്യക്തമാക്കി.
https://twitter.com/bhupeshbaghel/status/1273591074427006978
Discussion about this post