ന്യൂഡൽഹി : ലഡാക്കിൽ മൊബൈൽ ടവറുകൾ നിർമ്മിക്കാൻ ഒരുങ്ങി കേന്ദ്രം.ചൈനയുടെ അപ്രതീക്ഷിത ആക്രമണം ഉണ്ടായതിനു ശേഷമാണ് അതിർത്തിയുടെ ആന്തരിക ഘടനയിൽ മാറ്റം വരുത്താൻ കേന്ദ്രം തീരുമാനിച്ചത്.54 മൊബൈൽ ടവറുകളുടെ നിർമ്മാണം ലഡാക്കിൽ ആരംഭിച്ചു കഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ.യഥാർത്ഥ നിയന്ത്രണ രേഖയുടെ അരികെയുള്ള ദെംച്ചോങ്കിലും ഒരു മൊബൈൽ ടവർ നിർമ്മിക്കാൻ കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്.
ന്യൂബ്രാ റീജിയണിൽ 7 മൊബൈൽ ടവറും ലേയിൽ 17 മൊബൈൽ ടവറും സൻസ്ക്കാറിൽ 11 മൊബൈൽ ടവറും നിർമിക്കാനാണ് തീരുമാനം.ജൂൺ 15 ന് ഗാൽവൻ താഴ്വരയിൽ ഉണ്ടായ ചൈനയുടെ ആക്രമണത്തിൽ ഇന്ത്യയ്ക്ക് 20 സൈനികരെയാണ് നഷ്ടപ്പെട്ടത്. ചൈനയ്ക്ക് നാൽപതോളം സൈനികരെ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ബുധനാഴ്ച ചൈനീസ് സൈനികർ ബോർഡറിൽ നിന്നും പിൻവാങ്ങുകയാണെന്ന് ഔദ്യോഗികമായി അറിയിച്ചിരുന്നു.
Discussion about this post