ബംഗളുരു : ചൈനീസ് ആപ്പായ ടിക്ടോക്കിനു പകരം വെക്കാവുന്ന ഇന്ത്യൻ ആപ്പ് ചിൻഗാരി കഴിഞ്ഞ കുറച്ചു മണിക്കൂറുകൾക്കുള്ളിൽ ഡൗൺലോഡ് ചെയ്തത് 3 മില്യൺ ആളുകൾ.ബംഗളുരുവിലെ പ്രോഗ്രാമേഴ്സായ ബിശ്വാത്മ നായകും സിദ്ധാർത്ഥ് ഗൗതവുമാണ് കഴിഞ്ഞ വർഷം ചിൻഗാരി ആപ്പ് നിർമിച്ചത്.ആ സമയം ഭൂരിഭാഗം ആളുകളും ടിക്ടോക്കിൽ സജീവമായ കാലമായിരുന്നത് കൊണ്ട് തന്നെ ചിൻഗാരി ആപ്പ് അധികം ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.
ടിക്ടോക്ക് നിരോധിച്ചതിനു പിന്നാലെ ഈ ആപ്പിന് വൻ പിന്തുണയാണ് ലഭിക്കുന്നത്. മറ്റെല്ലാ ആപ്പുകളെയും കടത്തിവെട്ടി ഗൂഗിൾ പ്ലേ സ്റ്റോറിൽ ചിൻഗാരി ആപ്പ് ഇപ്പോൾ ട്രെൻഡിങ് ആയിക്കൊണ്ടിരിക്കുകയാണ്.ഒരുപാട് നിക്ഷേപകർ ചിൻഗാരി ആപ്പിൽ പണം നിക്ഷേപിക്കാൻ താല്പര്യം കാണിക്കുന്നുണ്ടെന്നും നല്ല നിക്ഷേപരെ തിരഞ്ഞെടുക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും ബിശ്വാത്മ നായക് വ്യക്തമാക്കി. ഇംഗ്ലീഷ്, ഹിന്ദി, ബംഗള, ഗുജറാത്തി, മറാത്തി, കന്നഡ, പഞ്ചാബി, മലയാളം,തമിഴ്, തെലുഗു എന്നീ ഭാഷകളിൽ ആപ്പ് ലഭ്യമാകും.
Discussion about this post